ഹൈദരാബാദിലെ ഒരു തിയറ്ററിൽ ഉച്ചയ്ക്ക് ആണ് സംഭവം.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ആദിപുരുഷ് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഓം റാവത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസ് ആണ് നായകനായി എത്തിയത്. കൃതി സനോൺ ആണ് നായിക. സെയ്ഫ് അലിഖാൻ രാവണനായും എത്തുന്നുണ്ട്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ പല സ്ഥലങ്ങളിലും പ്രതിഷേധങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ സ്ക്രീനിംഗ് തുടങ്ങാൻ വൈകിയതിന്റെ പേരിൽ തിയറ്റർ അടിച്ചു തകർത്ത പ്രഭാസ് ആരാധകരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഹൈദരാബാദിലെ ഒരു തിയറ്ററിൽ ഉച്ചയ്ക്ക് ആണ് സംഭവം. സാങ്കേതിക തകരാർ കാരണം ആണ് തിയറ്ററിൽ സ്ക്രീനിംഗ് വൈകിയത്. ഇത് പ്രഭാസ് ആരാധകരെ ചൊടിപ്പിച്ചു. തിയറ്റർ അടിച്ചുതകർക്കുകയും പോസ്റ്ററുകൾ വലിച്ചുകീറുകയും ചെയ്തു. തിയറ്ററിലെ സിസിടിവി ക്യാമറകളെല്ലാം ഊരിയെറിയുന്നവരെയും വീഡിയോയും കാണാം. വ്യാപക നാശനഷ്ടം ഉണ്ടാക്കിയവർക്ക് എതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് പുൽച്ചെ മുതലാണ് ആദിപുരുഷ് പ്രദർശനം തുടങ്ങിയത്. തെന്നിന്ത്യൻ ഭാഗങ്ങളിൽ വലിയ ജനത്തിരക്ക് തിയറ്ററിൽ അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം. അതേസമയം, ചിത്രത്തിന്റെ വിഎഫ്എക്സ് സംബന്ധിച്ച് വ്യാപക ട്രോളുകൾക്കും ആദിപുരുഷ് കാരണമായിട്ടുണ്ട്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്.
ഒറിജിനലായ വ്യക്തിയാണ് മാരാർ, വിജയ സാധ്യത കൂടുതൽ: രാഹുൽ ഈശ്വർ
ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം - ഭുവന്‍ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുര്‍, എഡിറ്റിംഗ് - അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം - അജയ്- അതുല്‍. പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
