Asianet News MalayalamAsianet News Malayalam

ഷാരൂഖിനോട് ഏറ്റുമുട്ടാൻ പ്രഭാസും പൃഥ്വിരാജും, ഒടുവില്‍ സലാര്‍ റിലീസ് പ്രഖ്യാപിച്ചു

സലാറിന്റെ റിലീസ് പ്രഖ്യാപിച്ചു.

Prabhas Prithviraj starrer new film Salaar to releas on 22 December Dunki Shah Rukh Khan hrk
Author
First Published Sep 29, 2023, 11:43 AM IST

പ്രഭാസ് നായകനാകുന്ന സലാര്‍ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സംവിധായകൻ പ്രശാന്ത് നീലാണെന്നതും പ്രഭാസ് ചിത്രം സലാറിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. സലാറിന്റ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതുപോലെ ചിത്രം ഡിസംബര്‍ 22ന് റിലീസ് ചെയ്യും.

ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ഡങ്കിയും 22ന് പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. സംവിധായകൻ രാജ്‍കുമാര്‍ ഹിറാനിയാണ് ഷാരൂഖ് ചിത്രം ഒരുക്കുന്നത്. നായികയായി എത്തുന്നത് തപ്‍സിയാണ്. വിക്കി കൗശല്‍ അതിഥി വേഷത്തിലുമെത്തുന്ന ചിത്രത്തില്‍ ദിയാ മിര്‍സ, ബൊമാൻ ഇറാനി, ധര്‍മേന്ദ്ര, സതിഷ് ഷാ, പരീക്ഷിത് സാഹ്‍നി എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.

പ്രഭാസ് നായകനായി വേഷമിടുന്ന സലാറിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സമീപകാലത്ത് പ്രഭാസിന് ചില പരാജയങ്ങളുണ്ടായെങ്കിലും താരത്തിന്റ മൂല്യം ഒട്ടും കുറഞ്ഞില്ല എന്ന് തെളിയിക്കുന്നതാണ് സലാറിന്റെ പ്രീ റിലീസ് ബിസിനസ് എന്നത് ആരാധകരെ ആവേശത്തിലാക്കുന്നു.

കെജിഎഫി'ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാറില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ നിര്‍മാണം ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ്.  ശ്രുതി ഹാസൻ നായികയായി എത്തുന്നു.  പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് സലാറില്‍. ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡ്ഡി സപ്‍തഗിരി, ഝാൻസി, ജെമിനി സുരേഷ് എന്നിവരും സലാറില്‍ ഉണ്ട്.

Read More: പ്രഖ്യാപനം വീണ്ടും വെറുതെയായി, മമ്മൂട്ടി ചിത്രത്തിന് തടസ്സങ്ങള്‍, റിലീസ് തീരുമാനിക്കാനാകാതെ സോണി ലിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios