പ്രഭാസിന്റെ സലാറിലെ നിര്‍ണായക രംഗങ്ങളുള്ള വീഡിയോ പുറത്ത്.
രാജ്യത്ത് സലാര്‍ ആവേശം പടരുകയാണെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ട്. അമ്പരപ്പിക്കുന്ന വിജയത്തിലേക്കാണ് സലാര്‍ കുതിക്കുന്നത്. ഉത്തരേന്ത്യയിലടക്കം വലിയ സ്വീകാര്യത ലഭിക്കുന്നു. പുതിയൊരു ഗാനം പുറത്തുവിട്ടതാണ് സലാര്‍ സിനിമയുടെ ആരാധകരെ ആവേശത്തിലാക്കുന്നത്. എന്താണ് സലാര്‍ എന്ന് വ്യക്തമാകുന്ന രംഗങ്ങളോടെയാണ് പാട്ട് പുറത്തുവിട്ടിരിക്കുന്നത്.
സലാറിന്റെ ആത്മാവ് പ്രകടമാക്കുന്ന രംഗങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തി പാട്ട് പുറത്തിറക്കിയത് ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ദേവയുടെയും സുഹൃത്ത് വര്‍ദ്ധരാജയുടെയും കുട്ടിക്കാല രംഗങ്ങള്‍ മുതല്‍ പാട്ടിലുണ്ട്. ദേവയായി പ്രഭാസാണ് വേഷമിട്ടിരിക്കുന്നത്. വര്‍ദ്ധരാജ് മാന്നാറായി പൃഥ്വിരാജും പ്രഭാസ് ചിത്രത്തില്‍ എത്തിയപ്പോള്‍ ആഗോളതലത്തില്‍ സലാര്‍ ആകെ 402 കോടി രൂപയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
മാസ് അപ്പീലുള്ള നായക കഥാപാത്രമാണ് ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്ഷനില്‍ മികച്ച പ്രകടനമാണ് പ്രഭാസ് ചിത്രത്തില്‍ കാഴ്‍ചവെച്ചിരിക്കുന്നത് എന്നാല്‍ സലാര്‍ കണ്ട ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നു. തലയെടുപ്പുള്ള നായകന് തീര്‍ത്തും യോജിച്ചതാണ് ചിത്രത്തിലെ പ്രഭാസിന്റെ മാനറിസങ്ങള്‍ എന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍. ദേവയായി നിറഞ്ഞാടുകയാണ് പ്രഭാസ് ചിത്രത്തില്‍.
കഥയില്‍ നിര്‍ണായകമാണ് പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം വര്‍ദ്ധരാജ് മാന്നാറും എന്നതിനാല്‍ കേരള ബോക്സ് ഓഫീസിലും സലാര്‍ കുതിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിനോളം മലയാളത്തിിന്റെ പൃഥ്വിരാജിന്റെ കഥാപാത്രത്തിനും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. വര്‍ദ്ധരാജായി പകര്‍ന്നാടിയ പൃഥിരാജിനെ സലാര്‍ സിനിമ കണ്ട പ്രേക്ഷകര്‍ പ്രശംസിക്കുകയും ചെയ്യുന്നു. നടൻ പൃഥ്വിരാജ് സലാറില്‍ ഇമോഷണല്‍ രംഗങ്ങളിലും മികച്ച് നില്‍ക്കുന്നു. സലാര്‍ നിര്‍മിച്ചിരിക്കുന്നത് ഹൊംബാള ഫിലിംസാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഭുവൻ ഗൗഡയാണ്. പ്രഭാസ് നായകനായെത്തിയ സലാറിന്റെ സംഗീത സംവിധാനം രവി ബസ്രുറാണ്.
Read More: കേരളത്തിനു പുറത്തും നേരിന് വമ്പൻ കളക്ഷൻ, യുഎഇയില്‍ നേടിയത്
