പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രഭാസ്.

ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ ലോകമെങ്ങും ആരാധകരുടെ പ്രിയം കവര്‍ന്ന നായകനാണ് പ്രഭാസ്. പ്രഭാസ് പ്രണയനായകനായി എത്തുന്ന സിനിമയാണ് രാധേ ശ്യാം. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്. ഇപോഴിതാ സിനിമയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രഭാസ്.

രാധേശ്യാം 2022 ജനുവരി 14ന് ആണ് ലോകമെമ്പാടുമായി റിലീസ് ചെയ്യുക. എന്റെ പ്രണയകഥ നിങ്ങള്‍ കാണുന്നതിനായി കാത്തിരിക്കാനുകുന്നില്ല എന്നാണ് പ്രഭാസ് എഴുതിയിരിക്കുന്നത്. 

രാധേ ശ്യാം സംവിധാനം ചെയ്യുന്നത് രാധ കൃഷ്‍ണ കുമാര്‍ ആണ്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക.

രാധേ ശ്യാം ചിത്രത്തിന് സംഗീതം തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.

എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്‍ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.