Asianet News MalayalamAsianet News Malayalam

'ആദിപുരുഷി'ന്റെ ടീസര്‍ എത്താൻ ഇനി മിനുട്ടുകള്‍ മാത്രം, ലൈവായി കാണാമെന്ന് സംവിധായകൻ

'ആദിപുരുഷി'ന്റെ ടീസര് ലോഞ്ച് യൂട്യൂബില്‍ ലൈവായി കാണാം.

Prabhas starrer film Adipurush teaser to release today watch live stream
Author
First Published Oct 2, 2022, 5:07 PM IST

രാജ്യമാകെ കാത്തിരിക്കുന്ന ചിത്രമാണ് 'ആദിപുരുഷ്'. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന 'ആദിപുരുഷി'ല്‍ പ്രഭാസ് നായകനാകുന്നുവെന്ന കാരണത്താല്‍ പ്രേക്ഷകപ്രതീക്ഷകള്‍ ഏറെയുമാണ്. ഇന്ന് 'ആദിപുരുഷി'ന്റെ പോസ്റ്ററും ടീസറും പുറത്തുവിടും. ഏഴിന് ശേഷം നടക്കുന്ന 'ആദിപുരുഷി'ന്റെ ടീസര്‍ ലോഞ്ച് ലൈവായി സംപ്രേഷണം ചെയ്യുമെന്ന് സംവിധായകൻ ഓം റൗട്ട് അറിയിച്ചിട്ടുണ്ട്.

അയോധ്യയില്‍ സരയൂവിന്റെ തീരത്തുവെച്ച് നടക്കുന്ന വിപുലമായ ചടങ്ങില്‍വെച്ചാണ് 'ആദിപുരുഷിന്റെ ടീസറും പോസ്റ്ററും പുറത്തുവിടുക. ടീസര്‍ ലോഞ്ച് ലൈവായി കാണാനുള്ള യുട്യൂബ് ലിങ്ക് ഓം റൗട്ട് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്.2023 ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുക

നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൻ ബജറ്റിലാണ് പ്രഭാസ് ചിത്രം ഒരുങ്ങുക എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. 'സലാര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More: ടൈഗര്‍ ഷ്‍റോഫിന്റെ നായികയാകാൻ രശ്‍മിക മന്ദാന

Follow Us:
Download App:
  • android
  • ios