പ്രഭാസിനൊപ്പം ആ പ്രണയ ഗാന രംഗത്ത് മൂന്ന് നായികമാര്‍
മൂന്ന് നായികമാര്‍ ആ ഗാന രംഗത്ത് ഉണ്ടാകും.
പ്രഭാസ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് രാജാ സാബ്. പ്രഭാസിന്റെ ഒരു ഹൊറര്‍ കോമഡി ചിത്രമാണ് രാജ സാബ്. മൂന്ന് നായികമാര്‍ ഒരു ഗാന രംഗത്ത് രാജാ സാബില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മാളവിക മോഹനനും നിധി അഗര്‍വാളിനൊപ്പം ചിത്രത്തില്‍ റിദ്ധി കുമാറമുണ്ടാകും ആ ഗാന രംഗത്ത് എന്നാണ് റിപ്പോര്‍ട്ട്.
സംവിധായകൻ മാരുതിയുടെ രാജാ സാബിന്റെ ഫസ്റ്റ് ലുക്ക് മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. ശേഷം അപ്‍ഡേറ്റുകളൊന്നും പുറത്തുവിട്ടിട്ടില്ല. മാസം ഒരു അപ്‍ഡേറ്റെങ്കിലും പുറത്തുവിടുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. കൽക്കി 2898 എഡി റിലീസാകും വരെ ഇനി രാജാ സാബിന്റെ അപ്‍ഡേറ്റുകള്‍ പുറത്തുവിടില്ലെന്ന് അടുത്തിടെ നിര്‍മാതാക്കാള്‍ വ്യക്തമാക്കി എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കല്‍ക്കി 2898 എഡി എന്ന സിനിമയും പ്രഭാസിന്റേതായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന കല്‍ക്കി 2898 എഡിയുടെ ടീസറിന് ഒരു മിനിട്ടും 23 സെക്കൻഡുമാണ് ദൈര്‍ഘ്യമെന്നും വൈകാാതെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ദീപീക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ട് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.
Read More: അത്ഭുതപ്പെടുത്തി ഫഹദിന്റെ ആവേശം, കേരള കളക്ഷനിലെ റെക്കോര്‍ഡിന് കുറച്ച് തുക മാത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക