ഒക്ടോബർ 23 ന് പ്രഭാസിന്‍റെ ജന്മദിനത്തിൽ ആറ് സിനിമകൾ വീണ്ടും റിലീസ് ചെയ്യാൻ ആരാധകർ ഒരുങ്ങുന്നു. 

ഹൈദരാബാദ്: ഈ ഒക്ടോബർ 23 ന് പ്രഭാസിന്‍റെ ജന്മദിനത്തില്‍ വലിയ ആഘോഷത്തിന് ഒരുങ്ങുകയാണ് തെലുങ്ക് സംസ്ഥാനങ്ങളിലെ അദ്ദേഹത്തിന്‍റെ ഫാന്‍സ്. ഇത് ടോളിവുഡിൽ അത്യപൂര്‍വ്വമായ റീറിലീസ് മഹാമഹമാണ് നടക്കാന്‍ പോകുന്നത്. മറ്റ് സൂപ്പർ താരങ്ങൾക്കായുള്ള മുൻ റീ-റിലീസുകളിൽ നിന്ന് വ്യത്യസ്തമായി, പ്രഭാസിന്‍റെ ആരാധകർ അദ്ദേഹത്തിന്‍റെ ആറ് സിനിമകൾ ഒരേ ദിവസം വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. 

സാധാരണയായി തങ്ങളുടെ നായകന്‍റെ ജന്മദിനത്തിൽ, മഹേഷ് ബാബുവിനുള്ള പോക്കിരി, പവൻ കല്യാണിന് ജൽസ, അല്ലെങ്കിൽ ചിരഞ്ജീവിക്ക് ഇന്ദ്ര എന്നിങ്ങനെ ഒരു ഐക്കണിക്ക് സിനിമകളാണ് ജന്മദിന ആഘോഷത്തില്‍ എത്താറ്. എന്നാൽ മിസ്റ്റർ പെർഫെക്റ്റ്, മിർച്ചി, ഛത്രപതി, ഈശ്വർ, റിബൽ, സലാർ എന്നിവയാണ് തെലുങ്ക് സംസ്ഥാനങ്ങളിലുടനീളമുള്ള തീയറ്ററുകൾ റിബല്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന പ്രഭാസിന്‍റെ ആരാധകര്‍ റിലീസ് ചെയ്യുന്നത്. 

അതേ സമയം തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമേ കാനഡയിയും ജപ്പാനിലും റീറിലീസ് വച്ചിട്ടുണ്ടെന്നാണ് പ്രഭാസ് ഫാന്‍സിനെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2022-ൽ മഹേഷ് ബാബുവിന്‍റെ പോക്കിരിക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം റീ-റിലീസുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടോളിവുഡിൽ ട്രെന്‍റായി മാറിയിട്ടുണ്ട്. ക്ലാസിക് സിനിമകളുടെ ആകർഷണീയതയുടെയും തെലുങ്കിലെ ആഴത്തിൽ വേരൂന്നിയ ഫാന്‍സ് കള്‍ച്ചറും ഇതിന് ഗുണമായി വന്നു . വന്‍ റിലീസുകള്‍ ഇല്ലാത്ത തീയറ്റര്‍ വ്യവസായത്തിനും ഇത് ഗുണകരമാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

അതേ സമയം രാജാസാബ് എന്ന ചിത്രമാണ് അടുത്തതായി പ്രഭാസിന്‍റെതായി തീയറ്ററില്‍ എത്താനുള്ള ചിത്രം. ഒരു കോമഡി റൊമാന്‍റിക് എന്‍റര്‍ടെയ്നറാണ് ചിത്രം എന്നാണ് വിവരം. മാരുതിയാണ് സംഗീതം നിര്‍വഹിക്കുന്നത്. 

കളക്ഷനില്‍ 'കല്‍ക്കി'ക്ക് അടുത്തെത്താത്തതിലെ നിരാശ? പ്രേക്ഷകരുടെ ആ രീതിയെ വിമര്‍ശിച്ച് ജൂനിയര്‍ എന്‍ടിആര്‍

ആ വധു ആര്?, പ്രഭാസിന്റെ വിവാഹത്തില്‍ പ്രതികരിച്ച് കുടുംബം