മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുമോ എന്നതിന് സൂചന നല്‍കി ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് പ്രാചി തെഹ്‍‍ലാന്‍.

'മാമാങ്കം' എന്ന ഒറ്റചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പ്രാചി തെഹ്‍ലാന്‍. മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്കെത്തിയ പ്രാചി തെഹ്‍‍ലാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രാചി ഷെയര്‍ ചെയ്തത്. മോഹന്‍ലാലിനെ കണ്ടുമുട്ടിയ അനുഭവം മനോഹരമായ ഒരു കുറിപ്പിലൂടെയാണ് പ്രാചി വിവരിച്ചത്. ജീവിതത്തിലെ അവസാനശ്വാസം വരെ ഈ നിമിഷം ഓര്‍മ്മയിലുണ്ടാകും എന്ന കുറിപ്പോടെയാണ് പ്രാചി തുടങ്ങുന്നത്.

പ്രാചി തെഹ്ലാന്‍റെ ഇന്‍സ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെ...

ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ലെജന്‍ജിനെ കണ്ടുമുട്ടി. ലാലേട്ടന്‍. ഈര്‍ജ്വസ്വലനും സുന്ദരനുമായ അദ്ദേഹത്തോട് ആരാധന തോന്നിപ്പോകും. ദീര്‍ഘനേരം നീണ്ടുനിന്നില്ലെങ്കിലും കുറച്ചുനേരത്തെ സംസാരത്തിനിടയില്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. മാമാങ്കം കണ്ടിരുന്നുവെന്നും എന്‍റെ പേര് 'റാം'(ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമ) എന്ന സിനിമയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് വലിയ അംഗീകാരവും പ്രചോദനവുമായിരുന്നു. റാം സിനിമയില്‍ ഞാന്‍ അഭിനയിക്കുമോ എന്ന് ചോദിക്കുന്നവരോടായി...ഇതുവരെ ഞാന്‍ തീരുമാനിച്ചിട്ടില്ല. തിരക്കഥ വായിച്ച ശേഷമെ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂ. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇതൊരു സ്നേഹം നിറഞ്ഞ മികച്ച ടീമാണ്. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് വളരെയധികം ഇഷ്ടവുമാണ്. 

Read More: "ഐശ്വര്യ റായി തന്‍റെ അമ്മയാണ്" ; രണ്ട് കൊല്ലത്തിന് ശേഷവും അതേ യുവാവ്, അതേ അവകാശവാദം.!

View post on Instagram