പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' സെപ്റ്റംബർ 18 ന് റിലീസ് ചെയ്യും. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഘ്നേഷ് ശിവൻ ആണ് സംവിധായകൻ.
ചെന്നൈ: ലവ് ടുഡേ എന്ന വന്‍ ഹിറ്റിലൂടെ തമിഴിലെ സെന്‍സേഷനായി മാറിയ പ്രദീപ് രംഗനാഥൻ ഡ്രാഗണ്‍ എന്ന ചിത്രത്തിന്‍റെ വിജയത്തോടെ വന്‍ താരമൂല്യത്തിലാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ പ്രദീപിന്റെ അടുത്ത സിനിമയുടെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന് ലവ് ഇന്‍ഷൂറന്‍സ് കമ്പനി (ലെക്) റിലീസ് ഡേറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രം സെപ്റ്റംബർ 18 നാണ് റിലീസാകുന്നത്. നയന്‍താര അടക്കം സിനിമയുടെ നിർമാതാക്കൾ തന്നെയാണ് റിലീസ് വിവരം പുറത്തുവിട്ടത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ ലെക് എത്തും എന്നാണ് വിവരം. 'ഈ സെപ്റ്റംബർ 18 ന്, തിയേറ്ററുകളിൽ പ്രണയത്തിന്റെ ഉത്സവം ആഘോഷിക്കാൻ വരൂ', എന്ന ക്യാപ്ഷനോടെയാണ് നയന്‍താര റിലീസ് വിവരം അറിയിച്ചുകൊണ്ടുള്ള ടീസര്‍ പുറത്തുവിട്ടത്.
ഒരു ഫാന്റസി പ്രണയ ചിത്രമായി ഒരുങ്ങുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്ന് വന്‍ മുതല്‍ മുടക്കിലാണ് ഒരുക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. ചിത്രത്തിലെ നേരത്തെ 'ധീമാ ധീമാ' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. എസ്ജെ സൂര്യ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ പ്രദീപ് രംഗനാഥന്‍റെ പിതാവായി നടനും രാഷ്ട്രീയ നേതാവുമായ സീമാൻ എത്തുന്നു. ഗൗരി ജി കിഷൻ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അതേ സമയം പ്രദീപ് രംഗനാഥന്‍റെ മറ്റൊരു ചിത്രം ഡ്യൂഡിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിഅണിയറ പ്രവർത്തകർ ലീസ് ചെയ്തിരുന്നു. മമിത ബൈജുവാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
ഷര്‍ട്‍ലെസ് ലുക്കിലാണ് പോസ്റ്ററില്‍ പ്രദീപ് രംഗനാഥൻ എത്തിയിരിക്കുന്നത്. കൂളിങ് ഗ്ലാസ് വച്ച് കൂള്‍ ലുക്കിലാണ് മമിത ബൈജു. ഫസ്റ്റ് ലുക്ക് ടീസറും പുറത്തുവന്നിട്ടുണ്ട്. ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. അതുകൊണ്ട് തന്നെ ഡൂഡിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് തമിഴ് ആരാധകർ കാത്തിരിക്കുന്നത്.
കീര്‍ത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്യുന്നത്. ആര്‍ ശരത്‍കുമാര്‍, ഹൃദു ഹാറൂണ്‍ തുടങ്ങിയവര്‍ക്കൊപ്പം ദ്രാവിഡ് സെല്‍വം രോഹിണി എന്നിവരും വേഷമിടുന്നു. സായ് അഭയങ്കാരാണ് സംഗീത സംവിധാനം. ദീപാവലി റിലീസായിട്ടാണ് പ്രദീപ് രംഗനാഥൻ ചിത്രം എത്തുക. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം.


