സാഗർ സൂര്യ, ഗണപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ഹൊറർ കോമഡി ചിത്രമാണ് പ്രകമ്പനം.
സാഗർ സൂര്യ, ഗണപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ കോമഡി എന്റർടെയ്നര്‍ ചിത്രമാണ് പ്രകമ്പനം, ഇൻസ്റ്റഗ്രാം റീല്‍സുകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച അമീനും ഈ ചിത്രത്തിൽ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രകമ്പനത്തിലെ ഹോററും കോമഡിയും ചേർന്നുള്ള ഒരു സീനിന്റെ ഡബ്ബിംഗ് ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗണപതി, സാഗർ സൂര്യ, അമീൻ എന്നിവർക്ക് പുറമേ അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, അനീഷ് ഗോപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത്, ബ്ലെസി, സുധീഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'നദികളിൽ സുന്ദരി യമുന' എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ കോമഡി എന്റർടെയ്നറാണ്.
സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് 'പ്രകമ്പനം'. കൊച്ചിയിലെ മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്നു. പണി എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ 'പ്രകമ്പന'ത്തിലുള്ള പ്രതീക്ഷകൾ ഏറെയാണ്. ചിത്രത്തിന്റെ ഛായഗ്രഹണം ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിജിത്ത് നായർ, എഡിറ്റർ സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടർ ബിബിൻ അശോക്, പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, വരികൾ വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശശി പൊതുവാൾ, വി.എഫ്.എക്സ് മേരാക്കി, മേക്കപ്പ് ജയൻ പൂങ്കുളം, പിആർഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍മെന്‍റ്.

