ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ആയതിനാല്‍  കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച് സന്തോഷം കണ്ടെത്തുകയാണ് നടൻ പ്രകാശ് രാജ്. മകനൊപ്പം സൈക്കിള്‍ ഓടിക്കുന്നതിന്റെ ഫോട്ടോകള്‍ താരം തന്നെ പങ്കുവെച്ചു.

കൃഷിയിലും താത്‍പര്യം പ്രകടിപ്പിക്കുന്ന താരമാണ് പ്രകാശ് രാജ്. തന്റെ ഫാം ഹൗസിന്റെ വിശേഷങ്ങള്‍ പ്രകാശ് രാജ് ആരാധകരോട് പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോള്‍ മകനൊപ്പം സൈക്കിള്‍ ഓടിക്കുന്ന ഫോട്ടോയാണ് പ്രകാശ് രാജ് പങ്കുവെച്ചിരിക്കുന്നത്.  കൊറിയോഗ്രാഫറായ പോണി വര്‍മയാണ് പ്രകാശ് രാജിന്റെ ഭാര്യ. ഇരുവര്‍ക്കും വേദാന്ത് എന്ന മകനാണുള്ളത്. ചിരിച്ചുല്ലസിച്ചുകൊണ്ടുള്ള താരത്തിന്റെ ഒഴിവുസമയത്തെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.