Pranav Mohanlal's girlfriend's name was also Esther; Esther Anil openly reveals. കീറിയ ഷർട്ടിട്ട് സാധാരണക്കാരനായി നിലത്തിരുന്ന പ്രണവിനെ കണ്ട് അണിയറപ്രവർത്തകർക്ക് വിശ്വസിക്കാനായില്ലെന്നും പ്രണവിന്റെ ഗേൾഫ്രണ്ടിന്റെ പേരും എസ്തർ എന്നായിരുന്നെവെന്നും എസ്തർ അനിൽ പറയുന്നു. Pranav Mohanlal, Esther Anil
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3. ആദ്യ രണ്ട് ഭാഗത്തിന്റെയും ഗംഭീര വിജയത്തിന് ശേഷം ജോർജുകുട്ടി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകരും പ്രേക്ഷകരും. മെയ് 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാലിന്റെ ജന്മദിനം കൂടിയാണ് മെയ് 21. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിന്റെ ഭാഗമായി എസ്തർ അനിൽ പറഞ്ഞ രസകരമായ കാര്യങ്ങളാണ് ചർച്ചയാവുന്നത്. പ്രണവ് മോഹൻലാലിനെ കുറിച്ചാണ് എസ്തർ പറഞ്ഞത്. ദൃശ്യം തമിഴ് റീമേക്കിൽ ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രണവ് മോഹൻലാൽ വർക്ക് ചെയ്തിരുന്നു.

"കേരളത്തിലാണ് നമ്മൾ ഷൂട്ട് ചെയ്യുന്നത്. പക്ഷേ തമിഴ് ക്രൂ ആയിരുന്നു കൂടുതലും. മോഹൻലാലിന്റെ മകൻ സെറ്റിലുണ്ടെന്ന് അവർ കേട്ടു. പ്രണവിനെ കാണാനായി അവർ ഭയങ്കര എക്സൈറ്റഡ് ആയി. അങ്ങനെ അവർ കണ്ടുപിടിക്കാനായി ഇങ്ങനെ പോവുകയാണ്. എന്ത് ചെയ്‌തിട്ടും കാണുന്നില്ല. പിന്നെ ഒരു ചേട്ടനോട് ചോദിച്ചപ്പോ അയാൾ കാണിച്ചുകൊടുത്തു. നിലത്ത് ഇരിപ്പുണ്ടായിരുന്നു. ഒരു കീറിയ ഷർട്ട് ഒക്കെ ഇട്ടിട്ട്. എനിക്ക് തോന്നുന്നു ലാൽ അങ്കിൾ ഇട്ട ഷർട്ട് എന്തോ ആണ് പ്രണവ് ഇട്ടിരുന്നത്. ഇവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇതാണ് മോഹൻലാലിന്റെ മകനെന്ന്. ലാൽ അങ്കിൾ ജാക്വറിന്റെ കാർ ഒക്കെ കൊടുത്തുവിട്ടിട്ടുണ്ടായിരുന്നു. അത് ജീത്തു അങ്കിളായിരുന്നു ഓടിച്ചുകൊണ്ടിരുന്നത്. അപ്പു ട്രാവലറിൽ ഒക്കെ പോകുന്നത് കാണാമായിരുന്നു. കുറച്ച് സംസാരം മാത്രമേ അന്ന് പ്രണവുമായി ഉണ്ടായിട്ടുള്ളൂ. ഒരുപാട് സംസാരിക്കില്ലായിരുന്നു. ഞാനും ചെറുതായിരുന്നു." എസ്തർ പറയുന്നു.
"ഒരു പ്രാവശ്യം ഞാൻ ചോദിച്ചു, പുള്ളിയുടെ ഒരു ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു. അത് ലാൽ അങ്കിൾ പറഞ്ഞ് എനിക്കറിയാം. ഒരുനാൾ വരും എന്ന എന്റെ രണ്ടാമത്തെ ചിത്രത്തിൽ ലാൽ അങ്കിളിന്റെ മകൾ ആയിട്ടായിരുന്നു ഞാൻ അഭിനയിച്ചിരുന്നത്. എസ്തർ എന്ന പേര് മലയാള സിനിമയിൽ ആർക്കും ഇല്ല, അങ്ങനെ ഈ പേര് മാറ്റുന്ന ഒരു പരിപാടിയുണ്ടായിരുന്നു പണ്ട്. മണിയൻപിള്ള രാജു അങ്കിൾ ലാലേട്ടന്റെ അടുത്ത കൊണ്ടുപോയി. പേര് മാറ്റാനോ എന്താ ചെയ്യേണ്ടേ എന്ന് ചോദിച്ചു. ലാൽ അങ്കിൾ പേര് ചോദിച്ചപ്പോ ഞാൻ എസ്തർ എന്ന് പറഞ്ഞു. അപ്പോഴാണ് ലാൽ അങ്കിൾ പറയുന്നത്- 'ആ നല്ല പേരല്ലേ, അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു, സൂപ്പർ പേരല്ലേ, അത് വച്ചോളൂ എന്ന് പറഞ്ഞു." എസ്തർ അനിൽ കൂട്ടിച്ചേർത്തു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു എസ്തറിന്റെ പ്രതികരണം.



