മോൺസ്റ്ററിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു ഈ ‘ഗൂം ഗൂം’പാട്ട്.

ലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമാണ് 'മോൺസ്റ്റർ'. പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മോഹൻലാലും ഒന്നിച്ച ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾ കാത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസിന് മുൻപെ തന്നെ തരം​ഗം തീർത്ത ചിത്രത്തിലെ ​ഗാനമായിരുന്നു ‘ഗൂം ഗൂം’. ട്രെന്റിങ്ങിൽ ഇടംപിടിച്ച ​ഗാനത്തിന് ചുവടുവച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ​​ഗാനരം​ഗത്തിന്റെ ലൊക്കേഷൻ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. 

പ്രസന്ന മാസ്റ്റർ ആയിരുന്നു ​ഗാനത്തിന്റെ കൊറിയോ​ഗ്രഫി. അദ്ദേഹം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇങ്ങനെയാണ് ഞങ്ങളുടെ പാട്ടിന് പാക്കപ്പ് പറഞ്ഞതെന്നാണ് വീഡിയോ പങ്കുവച്ച് പ്രസന്ന മാസ്റ്റർ കുറിച്ചത്. വൈശാഖും സുദേവും ഹണി റോസും ഉൾപ്പടെയുള്ളവർ മോഹൻലാലിനൊപ്പം ചുവടുവയ്ക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. 

ദീപക് ദേവ് സം​ഗീതം നൽകിയ ​ഗാനത്തിന്റെ മലയാളം വരികൾ ഹരി നാരായണൻ എഴുതിയപ്പോൾ തനിഷ്ക് നബർ ആണ് ഹിന്ദി ഭാ​ഗം രചിച്ചത്. പ്രകാശ് ബാബു, അലി കുലി മിർസ, സിയ ഉൾ ഹാദ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മോൺസ്റ്ററിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു ഈ ‘ഗൂം ഗൂം’പാട്ട്. റിലീസ് ചെയ്ത ദിനം മുതല്‍ ശ്രദ്ധപിടിച്ചുപറ്റിയ ​ഗാനം തിയറ്ററിലും ആവേശമായി മാറിയിരുന്നു. 

View post on Instagram

മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരുന്നു പുലിമുരുകൻ. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് മോൺസ്റ്ററിന്റെയും രചന. ആശിർവാദ് സിനിമാസ് നിർമ്മിച്ച ചിത്രം, കേരളത്തിൽ മാത്രം 216 സ്ക്രീനുകളിലാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ലക്കി സിം​ഗ് എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൽ സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

Ghoom Ghoom Video Song | MONSTER | Mohanlal | Vysakh | Uday Krishna | Deepak Dev |Antony Perumbavoor

സര്‍പ്രൈസുകളാൽ ഞെട്ടിച്ച് 'മോൺസ്റ്റര്‍', ക്ലൈമാക്സ് ഫൈറ്റ് ഗംഭീരമെന്ന് പ്രതികരണങ്ങള്‍