സത്യൻ അന്തിക്കാടിന്റെ സിനിമയ്‍ക്ക് ചാൻസ് ചോദിച്ചതിനെ കുറിച്ച്  പ്രശാന്ത് അലക്സാണ്ടര്‍.


നമ്മള്‍ എന്ന സിനിമയിലൂടെ 2002ല്‍ വെള്ളിത്തിരയില്‍ എത്തിയ നടനാണ് പ്രശാന്ത് അലക്സാണ്ടര്‍. തുടര്‍ന്ന് ചെറുതും വലുതുമായ ഒട്ടേറെ സിനിമകളില്‍ പ്രശാന്ത് അലക്സാണ്ടര്‍ വേഷമിട്ടു. അടുത്തിടെ ഹിറ്റ് ചിത്രങ്ങളിലും പ്രശാന്ത് അലക്സാണ്ടറിന് ഭാഗമാകായി. ഇപോഴിതാ സത്യൻ അന്തിക്കാട് ചിത്രത്തില്‍ ചാൻസ് ചോദിച്ചതിനെ കുറിച്ച് പ്രശാന്ത് അലക്സാണ്ടര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ചര്‍ച്ചയാാക്കുന്നത്.

കോയമ്ബത്തൂരില്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലം ഞാന്‍ അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് ചെന്നു. 
ഇത്രയും വലിയൊരു സംവിധായകനാണ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് അത്ഭുതപ്പെടും. തങ്ങള്‍ കുറെ നേരം സംസാരിച്ചു. സത്യേട്ടന്‍ പറഞ്ഞു, 'ഈ ചിത്രത്തില്‍ കഥാപാത്രങ്ങളെല്ലാം ഫിക്‌സ് ആയി. നല്ലൊരു വേഷം വരട്ടെ, ഞാന്‍ വിളിക്കാം' എന്ന്. ആ വാക്കുകള്‍ തന്നെ തനിക്ക് ധാരാളമായിരുന്നു. സന്തോഷത്തോടെയാണ് അന്ന് തിരികെ എത്തിയത്. 2002ല്‍ ആണ് ഇത് നടക്കുന്നത്. 2021 ആയിട്ടും തനിക്ക് സത്യേട്ടന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും പ്രശാന്ത് അലക്സാണ്ടര്‍ പറയുന്നു.

ഓപ്പറേഷന്‍ ജാവ കണ്ടിട്ട് സത്യേട്ടന്‍ വിളിച്ചപ്പോഴും എന്നാണ് തനിക്ക് സത്യേട്ടന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുകയെന്ന് താൻ ആരാഞ്ഞു.

 എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് സത്യേട്ടന്‍ പറഞ്ഞുവെന്നും പ്രശാന്ത് അലക്സാണ്ടര്‍ വ്യക്തമാക്കി.