ഹനുമാൻ ജയന്തി പ്രമാണിച്ച് ജയ് ഹനുമാന്‍റെ ആദ്യ പോസ്റ്റർ പ്രശാന്ത് വർമ്മ  ഇൻസ്റ്റാഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. 

ഹൈദരാബാദ്: ഹനു മാൻ എന്ന ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്‍റെ അടുത്ത ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ പ്രശാന്ത് വർമ്മ. ഹനു മാന്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരിക്കും ജയ് ഹനുമാന്‍ എന്ന് പ്രശാന്ത് വ്യക്തംമാക്കി. ഏപ്രിൽ 23-നാണ് 'ജയ് ഹനുമാൻ' പ്രഖ്യാപിച്ചത്. ഹനുമാൻ ജയന്തിയുടെ പ്രത്യേക അവസരത്തിൽ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഹനുമാൻ ജയന്തി പ്രമാണിച്ച് ജയ് ഹനുമാന്‍റെ ആദ്യ പോസ്റ്റർ പ്രശാന്ത് വർമ്മ ഇൻസ്റ്റാഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. തീതുപ്പുന്ന ഡ്രാഗണും ഹനുമാനം പോസ്റ്ററില്‍ കാണാം. ജയ് ഹനുമാന്‍ 3ഡി ഐമാക്സിലാണ് എത്തുക എന്ന സൂചനയും സംവിധായകന്‍ പോസ്റ്ററില്‍ നല്‍കുന്നുണ്ട്. 

പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായിരിക്കും ജയ് ഹനുമാൻ. ഹനു മാൻ എന്നായിരുന്നു ആദ്യ ചിത്രത്തിന്‍റെ പേര്. ജയ് ഹനുമാനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ നല്‍കിയിട്ടില്ല. തേജ സജ്ജയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് വിവരം. 

ആദ്യ ചിത്രം ഹനു മാൻ എന്ന സൂപ്പർഹീറോ ചിത്രം 2024 ജനുവരി 12-നാണ് റിലീസ് ചെയ്തത്. 40 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച തേജ സജ്ജ അഭിനയിച്ച ഈ ചിത്രം ലോകമെമ്പാടും ഏകദേശം 350 കോടി രൂപയുടെ ബിസിനസ് നടത്തിയിരുന്നു. 

ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സംബന്ധിച്ചാണെങ്കില്‍ ഹനുമാൻ ഗദയും പിടിച്ച് നടുവിൽ നിൽക്കുന്നതും മുന്നിൽ ഒരു ഡ്രാഗണ്‍ തീ തുപ്പുന്നതും കാണാം. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ ആരാധകര്‍ക്കിടയില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഡ്രാഗൺ അവതരിപ്പിച്ച് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് പ്രശാന്ത് വർമ്മ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 

വീണ്ടും ഡോണ്‍ വേഷം അണിയാന്‍ ഷാരൂഖ്; ഇത്തവണ മകള്‍ക്ക് വേണ്ടി

ഡീ ഏജിംഗ് ബിഗ് ബി: യുവ അശ്വത്ഥാമാവിന് കൈയ്യടി, ഗംഭീരമെന്ന് മകനും കൊച്ചുമകളും