Asianet News MalayalamAsianet News Malayalam

ഇനി ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന സിനിമ, വെളിപ്പെടുത്തി പ്രശാന്ത് നീല്‍

സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ്.

 

Prashanth Neel Junior NTR film update hrk
Author
First Published Sep 29, 2023, 5:41 PM IST

യാഷ് നായകനായ കെജിഫിലൂടെ ശ്രദ്ധയാകര്‍ഷിച്ച് സംവിധായകനാണ് പ്രശാന്ത് നീല്‍. പ്രശാന്ത് നീലിന്റെ പുതിയ സിനിമയായി ഇനി എത്താനുള്ളത് സലാറാണ്. സലാറിന്റെ റിലീസ് പ്രഖ്യാപിച്ചതിനാല്‍ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് പ്രശാന്ത് നീല്‍ കടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രശാന്ത് നീല്‍ ജൂനിയര്‍ എൻടിആര്‍ ചിത്രമാണ് ഇനി ഒരുക്കുക.

ഡിസംബര്‍ 22നാണ് സലാര്‍ പ്രദര്‍ശനത്തിനെത്തുക. ഏപ്രിലോ മെയിലോ പുതിയ ചിത്രം തുടങ്ങുമെന്നാണ് പ്രശാന്ത് നീല്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.  ജൂനിയര്‍ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ജൂനിയര്‍ എൻടിആറിന്റേതായി പാൻ ഇന്ത്യൻ ചിത്രമാണ് പ്രശാന്ത് നീല്‍ ഒരുക്കുക എന്ന് വ്യക്തമാക്കി ഓർക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തിൽ കുതിർന്ന മണ്ണാണ് എന്ന ടാഗ്‍ലൈനോടെ പ്രഖ്യാപന പോസ്റ്റര്‍ പുറത്തുവിട്ടത് ചര്‍ച്ചയായിരുന്നു.

പ്രഭാസ് നായകനായി വേഷമിടുന്ന സലാറിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് വൻ തുക നല്‍കി നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ നേരത്തെ ട്വീറ്റ് ചെയ്‍തിരിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയില്ല. സമീപകാലത്ത് പ്രഭാസിന് ചില പരാജയങ്ങളുണ്ടായെങ്കിലും താരത്തിന്റ മൂല്യം ഒട്ടും കുറഞ്ഞില്ല എന്ന് തെളിയിക്കുന്ന ഒന്നാണ് നടന്റെ സലാറിന്റെ ഹൈപ്പ്.

സലാറില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ നിര്‍മാണം ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ്. കെജിഎഫി'ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാറില്‍  ശ്രുതി ഹാസൻ നായികയായി എത്തുന്നു. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് എത്തുക. ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡ്ഡി സപ്‍തഗിരി, ഝാൻസി, ജെമിനി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്.

Read More: പ്രഖ്യാപനം വീണ്ടും വെറുതെയായി, മമ്മൂട്ടി ചിത്രത്തിന് തടസ്സങ്ങള്‍, റിലീസ് തീരുമാനിക്കാനാകാതെ സോണി ലിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios