Asianet News MalayalamAsianet News Malayalam

'ഇത് യാദൃശ്ചികമല്ല, ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മോഷണാരോപണമുണ്ട്': സംവിധായകൻ

താന്‍ 2021 ല്‍ സംവിധാനം ചെയ്ത ഏലേ എന്ന ചിത്രത്തിലെ നിരവധി സൌന്ദര്യാംശങ്ങള്‍ നിര്‍ദ്ദയമായി അടര്‍ത്തിയെടുത്തിരിക്കുകയാണ് നന്‍പകലിലെന്ന് ഹലിത ആരോപിച്ചു. 

Prathap Joseph against lijo jose pellissery for nanpakal nerathu mayakkam issue nrn
Author
First Published Feb 26, 2023, 6:00 PM IST

ന്‍പകല്‍ നേരത്ത് മയക്കത്തിനെതിയാ തമിഴ് സംവിധായിക ഹലിത ഷമീമിന്റെ ആരോപണത്തിൽ പിന്തുണയുമായി പ്രതാപ് ജോസഫ്. ഇത് യാദൃശ്ചികമല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഇത്തരം മോഷണ ആരോപണങ്ങളുണ്ടെന്നും സംവിധായകൻ പറഞ്ഞു.

'ഹലിത ഷമീം സംവിധാനം ചെയ്ത 2021 ൽ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആൾമാറാട്ടം എന്ന വിഷയമാണെങ്കിൽ നൻപകൽ നേരത്ത് മയക്കം ആളുമാറൽ ആണ്. ഒരേ ലൊക്കേഷൻ, ഒരേ കാമറമാൻ, സമാനമായ ചില സന്ദർഭങ്ങൾ. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്‌തെറ്റിക്‌സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം.  തീർച്ചയായും രണ്ട്സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്‌മെന്റിലും വ്യത്യാസമുണ്ട്. ഏലെ എന്ന സിനിമയുടെ ഫ്ലേവറുകളാണ് നൻപകലിൽ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററിൽ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്. ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത്', എന്നാണ് പ്രതാപ് ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

കഴിഞ്ഞ ദിവസം ആണ് മമ്മൂട്ടി ചിത്രത്തിനെതിരെ ഹലിത ഷമീം രം​ഗത്തെത്തിയത്.  താന്‍ 2021 ല്‍ സംവിധാനം ചെയ്ത ഏലേ എന്ന ചിത്രത്തിലെ നിരവധി സൌന്ദര്യാംശങ്ങള്‍ നിര്‍ദ്ദയമായി അടര്‍ത്തിയെടുത്തിരിക്കുകയാണ് നന്‍പകലിലെന്ന് ഹലിത ആരോപിച്ചു.  രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ചിത്രം മുഴുവന്‍ കണ്ടപ്പോള്‍ മറ്റ് പല കാര്യങ്ങളും നന്‍പകലില്‍ ആവര്‍ത്തിച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടെന്നും സംവിധായിക പറഞ്ഞു. . സില്ലു കറുപ്പാട്ടി അടക്കം ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായികയാണ് ഹലിത. 

'സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്': ഫോട്ടോയുമായി മഞ്ജു വാര്യർ, ​'ഗംഭീരം' എന്ന് ആരാധകർ

Follow Us:
Download App:
  • android
  • ios