Asianet News MalayalamAsianet News Malayalam

മോഹൻലാലിന്റെ ബറോസിലെ കഥാപാത്രത്തെ വെളിപ്പെടുത്തി പ്രതാപ് പോത്തൻ

മോഹൻലാല്‍ ആണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്.

Prathap Pothen speaks about his role in Mohanlals Baros
Author
Kochi, First Published Mar 4, 2020, 6:43 PM IST

പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതിനാലാണ് ആകാംക്ഷ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പ്രതാപ് പോത്തനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത. തന്റെ കഥാപാത്രം എന്താണ് എന്നത് പ്രതാപ് പോത്തൻ തന്നെ വെളിപ്പെടുത്തി.

മന്ത്രവാദ പാവയായി ആകും പ്രതാപ് പോത്തൻ ചിത്രത്തിന്റെ ഭാഗമാകുക. അനിമേഷൻ സാങ്കേതിക വിദ്യയോടെയുള്ള മന്ത്രവാദ പാവയുടെ ശബ്‍ദമാകും പ്രതാപ് പോത്തൻ നല്‍കുക. മോഹൻലാല്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.  ചിത്രത്തിന്റെ പ്രി- പ്രൊഡക്ഷൻ ജോലികള്‍ നടക്കുകയാണ്. പ്രതാപ് പോത്തൻ സംവിധാനം ചെയ്‍ത ഒരു യാത്രാമൊഴി എന്ന സിനിമയില്‍ മോഹൻലാല്‍ ആയിരുന്നു നായകൻ.

Follow Us:
Download App:
  • android
  • ios