കൃതി സനോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് മിമി. നായിക കേന്ദ്രീകൃതമായ പ്രമേയമുള്ള ചിത്രമാണ് മിമി. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഫോട്ടോ ചോര്‍ന്നിരിക്കുന്നു. ചിത്രത്തില്‍ ഗര്‍ഭിണിയുടെ വേഷത്തിലുള്ള കൃതി സനോണിന്റെ ഫോട്ടോയാണ് ചോര്‍ന്നത്.

ലക്ഷ്‍മണ്‍ ഉതേകര്‍ ആണ് മിമി സംവിധാനം ചെയ്യുന്നത്. മിമിക്കായി കൃതി നടത്തിയ തയ്യാറെടുപ്പുകള്‍ നേരത്തെ വാര്‍ത്തയായിരുന്നു. 15 കിലോ ഭാരമാണ് കൃതി മിമിക്കായി വര്‍ദ്ധിപ്പിച്ചത്. തനിക്ക് ഏറ്റവും പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിലേത് എന്നാണ് കൃതിയും പറയുന്നു. കഥാപാത്രമായി മാറുന്നത് തന്നെ വേറിട്ട അനുഭവമാണ് എന്ന് കൃതി പറയുന്നു.