ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. മുൻവിധികളെ മാറ്റിമറിച്ചുള്ള പ്രകടനം കാഴ്ച വച്ച ചിത്രം, ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാച്ച് വാല്യു ലഭിച്ച സിനിമ കൂടി ആയിരുന്നു.

കൊച്ചി: മലയാളത്തിലെ അടുത്തകാലത്ത് ഇറങ്ങിയ വലിയ ഹിറ്റുകളില്‍ ഒന്നാണ് പ്രേമലു. വലിയ താരങ്ങള്‍ ഒന്നും ഇല്ലാതെ എത്തിയ ചിത്രം വലിയ ബോക്സോഫീസ് വിജയമാണ് നേടുന്നത്. ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിലപ്പോള്‍ പ്രേമലു 100 കോടി ബിസിനസ് ഉണ്ടാക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നസ്ലെൻ നായകനായി എത്തിയ പ്രേമലു മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളെ പിന്നിലാക്കിയെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. 

ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. മുൻവിധികളെ മാറ്റിമറിച്ചുള്ള പ്രകടനം കാഴ്ച വച്ച ചിത്രം, ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാച്ച് വാല്യു ലഭിച്ച സിനിമ കൂടി ആയിരുന്നു. മലയാളത്തിന് പുറതെ തെലുങ്കിലും കസറാൻ ഒരുങ്ങുകയാണ് പ്രേമലു ഇപ്പോൾ. പ്രേമലു തെലുങ്ക് പതിപ്പ് മാര്‍ച്ച് 8നാണ് റിലീസാകുന്നത്. 

അതേ സമയം പ്രേമലുവിലെ ഒരു തെറ്റ് ചൂണ്ടിക്കാട്ടിയ യുവാവിന് സംവിധായകന്‍ തന്നെ മറുപടി നല്‍കിയ രസകരമായ സംഭവവും ഉണ്ടായി. മൂവിസ്ട്രീറ്റ് എന്ന ഗ്രൂപ്പിലാണ് വൈശാഖ് പിവി എന്ന യുവാവ് ഒരു പോസ്റ്റ് ഇട്ടത്. പ്രേമലുവിലെ ഒരു ഗാന രംഗത്തില്‍ ഒരു കണ്ടിന്യൂറ്റി മിസ്റ്റേക്ക് ഉണ്ടെന്നാണ് വൈശാഖ് ചൂണ്ടിക്കാട്ടിയത്.

മിനി മഹാറാണി എന്ന ചിത്രത്തിലെ ഗാനത്തില്‍ പറമ്പനിലേക്ക് ഉള്ള വഴി കാര്‍ ഓടിക്കുന്നത് റീനുവാണ്. പിന്നത്തെ ഷോട്ടില്‍ സച്ചിന്‍ ഓടിക്കുന്നു. അടുത്ത സീനില്‍ റീനു ഡ്രൈവിംഗ് സീറ്റ് സച്ചിനുമായി സ്വിച്ച് ചെയ്യുന്നു ഈ തെറ്റാണ് വൈശാഖ് ഗ്രൂപ്പില്‍ പോസ്റ്റായി ഇട്ടത്.

പിന്നാലെ തന്നെ പ്രേമലു ചിത്രത്തിന്‍റെ സംവിധായകന്‍ ഗിരീഷ് മറുപടിയുമായി എത്തി. അത് ശരിക്കും ഒരു കണ്ടിന്യൂറ്റിയില്‍ വന്ന തെറ്റ് തന്നെയാണ്. ആ ഷോട്ട് ഇടാതെ വേറെ വഴിയില്ലായിരുന്നു എന്നാണ് ഗിരീഷ് മറുപടി നല്‍കിയത്. 

ഇതിന് പിന്നാലെ ഗിരീഷിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തിയത്. പോസ്റ്റിട്ട വൈശാഖ് തന്നെ ഇട്ട മറ്റൊരു പോസ്റ്റില്‍ ഈ കാര്യം പറയുന്നു. പടം പൊട്ടിയാല്‍ റിവ്യുവർമാരുടെയും പ്രേക്ഷകരുടെയും നെഞ്ചത്ത് വെക്കുന്ന സിനിമക്കാര്‍ ഉള്ള ഈക്കാലത്ത് തീയേറ്ററിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പടത്തിന്‍റെ സംവിധായകന്‍ തന്നെ പറ്റിയ തുറന്ന് സമ്മതിക്കുന്നത് ഭയങ്കര പോസിറ്റീവായ ഒരു കാര്യമാണ് എന്നാണ് വൈശാഖ് പറയുന്നത്.

പലരും ഗിരീഷിനെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നുണ്ട്. ഇത്തരത്തില്‍ തുറന്നു പറയുന്ന സംവിധായകരാണ് ആവശ്യമെന്ന് പലരും പറയുന്നു. 

ഫാനിന്‍റെ കാറ്റടിച്ചപ്പോള്‍ വിഗ്ഗ് പറന്നു; ചിരിച്ചയാളോട് കൊലവെറിയില്‍ തല്ലാന്‍ കയറി ബാലയ്യ

വടിവേലു ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും; 'സ്വഭാവികം' എന്ന് തമിഴകത്ത് പ്രതികരണം!