കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. 

നാല്പത്തൊന്ന് വർഷങ്ങൾക്ക് ശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ 'മിഴിയോരം നനഞ്ഞൊഴുകും..' എന്ന എവർഗ്രീൻ ഗാനം റീമാസ്റ്റർ ചെയ്ത് ജാൻ-എ- മൻ ടീം( Jan E Man). മഞ്ജു വാര്യരാണ്(manju warrier) തന്റെ സോഷ്യൽ മീഡിയ പേജ് വഴി സോം​ഗ് റിലീസ് ചെയ്തത്. മലയാളത്തിലെ യുവ താരനിര അണി നിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നറാണ്(comedy entertainer) ജാൻ-എ- മൻ. 

അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിലൂടെ ബി​ഗ് സ്ക്രീനിൽ എത്തുന്നുണ്ട്. ലാലും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടെയ്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. 

YouTube video player

സലാം കുഴിയിൽ, ജോൺ പി എബ്രഹാം. സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി എന്നിവരാണ് സഹനിർമ്മാതക്കൾ. ബിജിബാല്‍ ആണ് സം​ഗീതം നിർവഹിക്കുന്നത്. എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.