Asianet News MalayalamAsianet News Malayalam

കടക്കല്‍ ചന്ദ്രന് മുഖ്യമന്ത്രിയുമായി എന്തെങ്കിലും സാമ്യമുണ്ടോ? മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

മമ്മൂക്കയുടെ അടുത്ത സുഹൃത്തല്ലേ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് അങ്ങനെ ഒരുപാട് സുഹൃത്തുക്കളുണ്ട് എന്നാണ് താരം നല്‍കിയ മറുപടി.

press meet for one movie
Author
Kochi, First Published Mar 29, 2021, 3:32 PM IST

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തിയ വണ്‍ എന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങൾ നേടി സിനിമ അതിന്റെ തേരോട്ടം തുടരുകയാണ്. ഇപ്പോഴിതാ സിനിമയിലെ കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് പിണറായി വിജയനുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് പറയുകയാണ് മമ്മൂട്ടി. വണ്ണിന്റെ വിജയാഘോഷത്തോട് അനുബന്ധിച്ചുളള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ചിത്രം ആരുടേയും ബയോപിക്ക് അല്ലെന്നും മമ്മൂട്ടി പറഞ്ഞു. വാഹന നമ്പറുകൾ ഒന്നാണല്ലോ എന്ന ചോദ്യത്തിന് എല്ലാ മുഖ്യമന്ത്രിമാരുടേയും നമ്പര്‍ ഒന്നാണ്. ആര് മുഖ്യമന്ത്രിയായാലും നമ്പര്‍ വണ്ണാണ്. നമ്മുടെ സിനിമയിലേയോ അല്ലെങ്കില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടേയോ മാത്രമല്ല. അത് ഒരു സാമ്യമായി കൂട്ടണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. 

കടക്കല്‍ ചന്ദ്രന്‍ പിണറായി വിജയനുമായി എന്തെങ്കിലും സാമ്യമുണ്ടോന്ന് ചോദിച്ചതിന്, ഇല്ല, എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. നമ്മള്‍ ടിവിയില്‍ കാണുന്ന പുളളിയല്ലേ. അതിനപ്പുറം സിനിമയില്‍ ഒന്നുമില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. മമ്മൂക്കയുടെ അടുത്ത സുഹൃത്തല്ലേ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് അങ്ങനെ ഒരുപാട് സുഹൃത്തുക്കളുണ്ട് എന്നാണ് താരം നല്‍കിയ മറുപടി.

പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള വണ്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. 

Follow Us:
Download App:
  • android
  • ios