ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ മോഹൻലാലിനോട് സഹായമഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താങ്കളുടെ പ്രകടനങ്ങൾ വർഷങ്ങളായി ലക്ഷക്കണക്കിന് ആരാധകരെയാണ് രസിപ്പിക്കുന്നത്. നിരവധി അവാർഡുകൾ താങ്കൾ നേടി കഴിഞ്ഞു. വോട്ട് ചെയ്യേണ്ടതിന്‍റെ പ്രധാന്യം ജനങ്ങളെ ബോധവൽക്കരിക്കാനും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു- സാമൂഹ്യമാധ്യമത്തിലൂടെ മോദി പറയുന്നു.

പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയ്‍ക്ക് സാമൂഹ്യമാധ്യമത്തിലൂടെ തന്നെ മോഹൻലാല്‍ മറുപടി നല്‍കി. തീർ‌ച്ചയായും സർ.  ഊർജസ്വലമായ ജനാധിപത്യം പുലരുന്നതിന് ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിർവ്വഹിക്കേണ്ടതിന്‍റെ  ആവശ്യത്തെ കുറിച്ച് അവരോട് പറയുന്നതിനെ ഒരു ഉത്തരവാദിത്തമായി കാണുന്നു- മോഹൻലാല്‍ പറഞ്ഞു.