'ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാൻ വേണ്ടി മാത്രം കോടികൾ മുടക്കി പടം ചെയ്യാൻ മാത്രം ഞങ്ങൾ ആളല്ല'. സിനിമ ചെയ്യുന്നത് പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിക്കാൻ വേണ്ടി മാത്രമാണെന്നും പൃഥ്വി രാജ് പറഞ്ഞു. 

സിനിമയിലെ കഥാപാത്രങ്ങൾ പറയുന്ന ഡയലോഗുകളെ സിനിമയുടെ രാഷ്ട്രീയമായി തെറ്റിദ്ധരിക്കരുതെന്ന് നടനും സംവിധായനും നിർമ്മാതാവുമായ പൃഥ്വിരാജ്. ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജ് സുരാജ് ടീം ഒന്നിക്കുന്ന 'ജനഗണ മന 'യുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പരാമർശം. താരങ്ങളും സംവിധായകൻ ഡിജോ ജോസ് ആന്‍റണിയും ചിത്രത്തിന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചു. 

'ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാൻ വേണ്ടി മാത്രം കോടികൾ മുടക്കി പടം ചെയ്യാൻ മാത്രം ഞങ്ങൾ ആളല്ല'. സിനിമ ചെയ്യുന്നത് പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിക്കാൻ വേണ്ടി മാത്രമാണെന്നും പൃഥ്വി രാജ് പറഞ്ഞു. 

ചിത്രത്തിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. ചിത്രത്തിന്റെ നാല് മിനുട്ടുള്ള ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗത്തിന്റെ ദൃശ്യങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറായി പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഏപ്രിൽ 28 ന് പുറത്തിറങ്ങും. 

ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചിത്രം നിർമ്മിക്കുന്നത്. 

YouTube video player