മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ആക്ഷൻ ചിത്രങ്ങളും കുടുംബകഥകളുമൊക്കെ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഹിറ്റുകളായി. എന്നാല്‍ അടുത്ത കാലത്ത് ഷാജി കൈലാസ് സിനിമയില്‍ സജീവമായിരുന്നില്ല. ഒരിടവേളയ്‍ക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവരികയാണ്. പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ ഒരുക്കിക്കൊണ്ട്.

കടുവ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാകുന്നത്. വീണ്ടും എത്തുമ്പോള്‍ ഷാജി കൈലാസ് ഒരുക്കുന്നത് ആക്ഷൻ സ്വഭാവമുള്ള സിനിമ തന്നെയായിരിക്കും. പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജിനുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.  ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജി കൈലാസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത മലയാള സിനിമ 2013ല്‍  പുറത്തിറങ്ങിയ ജിഞ്ചര്‍ ആണ്. പൃഥ്വിരാജിനെ നായകനാക്കി മുമ്പ് സിംഹാസനം എന്നൊരു സിനിമ സംവിധാനം ചെയ്‍തിട്ടുണ്ട്.