Asianet News MalayalamAsianet News Malayalam

'വിലായത്ത് ബുദ്ധ' എന്ന സച്ചിയുടെ സ്വപ്‍നം; സിനിമ പ്രഖ്യാപിച്ച് പൃഥ്വിരാജ്

ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം. 

prithviraj announced sachys dream movie vilayath budha
Author
Thiruvananthapuram, First Published Feb 7, 2021, 11:34 AM IST

അന്തരിച്ച സംവിധായകന്‍ സച്ചി അവശേഷിപ്പിച്ചുപോയ സ്വപ്നചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. ജി ആര്‍ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന ലഘുനോവല്‍ ആണ് അതേപേരില്‍ സിനിമയാവുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍ ആണ്. നേരത്തെ തീരുമാനിച്ചിരുന്ന പ്രോജക്ട് 'അയ്യപ്പനും കോശിയും' റിലീസിന്‍റെ ഒന്നാംവാര്‍ഷിക ദിനത്തിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്ററിനൊപ്പമാണ് പൃഥ്വിയുടെ പ്രഖ്യാപനം.

ALSO READ>> 'ആശുപത്രിയില്‍ നിന്നിറങ്ങിയിട്ട് കൂടെ വരാമെന്നായിരുന്നു സച്ചിയേട്ടന്‍ പറഞ്ഞത്'; ജയന്‍ നമ്പ്യാര്‍ അഭിമുഖം

prithviraj announced sachys dream movie vilayath budha

 

"അയ്യപ്പന്‍റെയും കോശിയുടെയും ഒരു വര്‍ഷം! ഇത് സച്ചിയുടെ സ്വപ്നമായിരുന്നു. ഇത് നിനക്കുവേണ്ടിയാണ് സഹോദരാ. സച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ജയന്‍ നമ്പ്യാരുടെ വിലായത്ത് ബുദ്ധ", അനൗണ്‍സ്‍മെന്‍ഫ് പോസ്റ്ററിനൊപ്പം പൃഥ്വിരാജ് കുറിച്ചു. 'വിലായത്ത് ബുദ്ധ' സിനിമയാക്കാനുള്ള സച്ചിയുടെ ആഗ്രഹത്തെക്കുറിച്ച് നോവല്‍ രചയിതാവ് ജി ആര്‍ ഇന്ദുഗോപനും പറഞ്ഞിരുന്നു. നോവല്‍ വായിച്ചയുടന്‍ മനസില്‍ അതൊരു സിനിമാ പ്രോജക്ട് ആയി തീരുമാനിച്ചുറപ്പിച്ച് സച്ചി തന്നെ വിളിക്കുകയായിരുന്നുവെന്ന് ഇന്ദുഗോപന്‍ പറഞ്ഞിട്ടുണ്ട്.

ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. നേരത്തെ 'പകിട' എന്ന സിനിമയ്ക്കു തിരക്കഥ ഒരുക്കിയ ആളാണ് രാജേഷ്. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജേക്സ് ബിജോയ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. 

Follow Us:
Download App:
  • android
  • ios