Asianet News MalayalamAsianet News Malayalam

ലൂസിഫറിന് ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും പൃഥ്വിരാജ്; പുതിയ കഥാപാത്രം റിട്ടയേഡ് ഹവില്‍ദാര്‍

ഏപ്രില്‍ ഒന്നിന് പാലക്കാട് മുണ്ടൂര്‍ കുമ്മാട്ടി ഉത്സവം സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ചിരുന്നു. എന്നാല്‍ പ്രധാന ഷെഡ്യൂള്‍ ഓഗസ്റ്റിലാണ് ആരംഭിക്കുക.
 

prithviraj as retd havildar koshy kurian
Author
Thiruvananthapuram, First Published Apr 14, 2019, 11:20 AM IST

സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചി സംവിധാനം ചെയ്യുന്ന സിനിമയില്‍ റിട്ടയേഡ് ഹവില്‍ദാര്‍ കോശി കുര്യന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. മറ്റൊരു ടൈറ്റില്‍ കഥാപാത്രമായ അയ്യപ്പന്‍ നായരെ അവതരിപ്പിക്കുന്നത് ബിജു മേനോനാണ്. ഒരു പൊലീസ് കോണ്‍സ്റ്റബിളാണ് ഈ കഥാപാത്രം. 

തീയേറ്ററില്‍ വിജയം നേടിയ 'അനാര്‍ക്കലി'ക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയുടെ മറ്റൊരു ചിത്രത്തില്‍ ഒന്നിക്കുകയാണ്. തിരക്കഥാകൃത്തെന്ന നിലയില്‍ അതിനകം ശ്രദ്ധ നേടിയിരുന്ന സച്ചിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു അനാര്‍ക്കലി. ഒരു പൊലീസ് കോണ്‍സ്റ്റബിളിനും റിട്ടയേഡ് ഹവില്‍ദാറിനുമിടയിലുള്ള ഈഗോ പ്രശ്‌നങ്ങളാണ് പ്രമേയത്തില്‍ കടന്നുവരുന്നതെന്ന് അറിയുന്നു. 

ഏപ്രില്‍ ഒന്നിന് പാലക്കാട് മുണ്ടൂര്‍ കുമ്മാട്ടി ഉത്സവം സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാന ഷെഡ്യൂള്‍ ഓഗസ്റ്റിലാണ് ആരംഭിക്കുക. അതിനുമുന്‍പ് സച്ചി തിരക്കഥയൊരുക്കുന്ന മറ്റൊരു ചിത്രത്തിലും പൃഥ്വി അഭിനയിക്കും. ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന 'ഡ്രൈവിംഗ് ലൈസന്‍സ്' ആണ് ഈ ചിത്രം. ഇതിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. കാറുകളോട് ഭ്രാന്തുള്ള ഒരു സൂപ്പര്‍സ്റ്റാറിന്റെ റോളാണ് പൃഥ്വിരാജിന് ചിത്രത്തില്‍. സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.
 

Follow Us:
Download App:
  • android
  • ios