Asianet News MalayalamAsianet News Malayalam

'അഭിനന്ദനങ്ങള്‍ ജയേട്ടൻ, അന്ന ബെൻ', അവാര്‍ഡ് ജേതാക്കളില്‍ അഭിമാനിക്കുന്നുവെന്നും പൃഥ്വിരാജ്

ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് പൃഥ്വിരാജ്.

Prithviraj congrats Jayasurya and Anna Ben
Author
Kochi, First Published Oct 16, 2021, 9:56 PM IST

അമ്പത്തൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായത് ജയസൂര്യയാണ് (Jayasurya). മികച്ച നടിയായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് അന്ന ബെന്നുമാണ്. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. നടൻ പൃഥ്വിരാജും (Pritvhiraj) ജയസൂര്യക്കടക്കമുള്ളവര്‍ക്ക് ആശംസയുമായി രംഗത്ത് എത്തി.

അഭിനന്ദനങ്ങള്‍ ജയേട്ടൻ, അന്ന ബെൻ, മറ്റ് എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും. നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നുമാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. ജയസൂര്യയുടെയും അന്ന ബെന്നിന്റെയും ഫോട്ടോയും പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നു. പ്രജേഷ് സെന്നിന്റെ വെള്ളമെന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായപ്പോള്‍ കപ്പേളയിലൂടെയാണ് അന്ന ബെൻ മികച്ച നടിയായത്.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.

'എന്നിവര്‍' എന്ന തന്റെ ചിത്രത്തിലൂടെ സിദ്ധാര്‍ഥ് ശിവ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.  തിങ്കളാഴ്‍ച നിശ്ചയം രണ്ടാമത്തെ മികച്ച സിനിമയായി. സുധീഷ് ആണ് മികച്ച സഹ നടൻ. ശ്രീരേഖ വെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയായി.  സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ വാതുക്കല്‍ വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ എം ജയചന്ദ്രൻ മികച്ച സംഗീത സംവിധായകനായി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും ജയചന്ദ്രനാണ്. മികച്ച ചിത്ര സംയോജകൻ മഹേഷ് നാരായണനാണ് (സീ യു സൂണ്‍).
 

Follow Us:
Download App:
  • android
  • ios