മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജ് അടുത്തിടെ വലിയ മെയ്‍ക്കോവര്‍ നടത്തിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലായിരുന്നു പൃഥ്വിരാജ് അഭിനയിച്ചത്. പൃഥ്വിരാജിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാകും ആടുജീവിതത്തിലെ കഥാപാത്രം എന്നാണ് കരുതുന്നത്. ജോര്‍ദാനിലായായിരുന്നു സിനിമയുടെ ചിത്രീകരണം. കേരളത്തില്‍ തിരിച്ചെത്തിയ പൃഥ്വിരാജ് പഴയ രൂപം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എന്ന് പറഞ്ഞിരുന്നു. വര്‍ക്ക്ഔട്ടിന്റെ ചിത്രങ്ങളും പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. സുപ്രിയയും പൃഥ്വിരാജിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു. പൃഥ്വിരാജ് ഓച്ചിറ അമ്പലത്തില്‍ തൊഴുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്."

ഓച്ചിറ അമ്പലത്തില്‍ കാണിക്കയിട്ട് തൊഴുന്ന പൃഥ്വിരാജിനെയാണ് വീഡിയോയില്‍ കാണുന്നത്. മാസ്‍കിട്ടതിനാല്‍ പൃഥ്വിരാജ് ആണ് എന്ന് ആള്‍ക്കാര്‍ക്ക് ആദ്യം മനസ്സിലായില്ല. എന്തായാലും ഇപ്പോള്‍ ഒട്ടേറേ ആരാധകരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. താടിയും മുടിയും നീട്ടിവളര്‍ത്തിയ പൃഥ്വിരാജിന്റെ ഫോട്ടോകള്‍ നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജോര്‍ദാനില്‍ ചിത്രീകരണസ്ഥലത്ത് ക്രിക്കറ്റ് ബാറ്റ് ചെയ്യുന്ന പൃഥ്വിരാജിന്റെ ഫോട്ടോയും താരം പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പൃഥ്വിരാജ് അമ്പലത്തില്‍ തൊഴുന്ന വീഡിയോയും ആരാധകര്‍ ആഘോഷമാക്കുകയാണ്.