ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി കൈകോർക്കുന്നു എന്നാണ് പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറയുന്നത്. 

പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ​'ഗുരുവായൂരമ്പല നടയിൽ' എന്നാണ് ചിത്രത്തിന്റെ പേര്. ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ ജയ ജയ ജയ ഹേ ഒരുക്കിയ വിപിൻ ദാസ് ആണ്. ദീപു പ്രദീപ് ആണ് രചന. കുഞ്ഞിരാമായണത്തിന് ശേഷം ദീപു എഴുതുന്ന സിനിമ കൂടിയണ് 'ഗുരുവായൂരമ്പല നടയിൽ'. 

ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി കൈകോർക്കുന്നു എന്നാണ് പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറയുന്നത്. 2022ലാണ് 'ഗുരുവായൂരമ്പല നടയിലി'ന്റെ കഥ കേൾക്കുന്നതെന്നും ഓർക്കുമ്പോഴെല്ലാം ചിരി ഉണർത്തുന്ന കഥയാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു.

ഇ4 എന്റർടെയ്ൻമെന്റ്സ് ആണ് നിർമ്മാതാക്കൾ. ഇന്നത്തെ മലയാള സിനിമയിലെ മുൻനിര താരങ്ങളായ ബേസിലും പൃഥ്വിരാജും ഒന്നിക്കുന്ന സന്തോഷം ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. 

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ'. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമ കൂടിയായിരുന്നു ഇത്. അതേസമയം, കാപ്പ ആണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം തരക്കേടില്ലാത്ത പ്രതികരണങ്ങൾ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ച സിനിമ കൂടിയായിരുന്നു ഇത്. 

പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബൻ'; മോഹൻലാലിനൊപ്പം തമിഴ് സൂപ്പർ താരവും ?