Asianet News MalayalamAsianet News Malayalam

പൃഥ്വിരാജിന്റെ 'കടുവ'യുടെ ജൂക്ക്ബോക്സ് പുറത്തുവിട്ടു

'കടുവ'യുടെ തീം മ്യൂസിക്കടക്കമാണ് പുറത്തുവിട്ടിരിക്കുന്നത്.

 

Prithviraj Kaduva Jukebox out
Author
First Published Sep 10, 2022, 3:09 PM IST

പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'കടുവ'. ഷാജി കൈലാസ് സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായിരുന്നു.  ഗാനങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ 'കടുവ' എന്ന ചിത്രത്തിലെ ഗാനങ്ങളുടെ ജൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുകയാണ്.

നാല് ഗാനങ്ങളാണ് 'കടുവ'യിലുണ്ടായിരുന്നത്. 'പാലാ പള്ളി', 'പാല്‍വര്‍ണ്ണ കുതിരമേല്‍', 'കുടമാറ്റം പള്ളി', 'പുലരാൻ' എന്നീ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. കടുവയുടെ തീം മ്യൂസിക്കും ജൂക്ക്ബോക്സിലുണ്ട്. ജേക്ക്സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 'ആദം ജോണി'ന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തി. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിച്ചു.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തന്നെയാണ് നിലവില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. 'കാപ്പ' എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'കൊട്ട മധു' എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. 'കാപ്പ'യിലെ ലുക്ക് പൃഥ്വിരാജ് തന്നെ പുറത്തുവിട്ടിരുന്നു. അപര്‍ണ ബാലമുരളിയാണ് നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് 'കാപ്പ'.

Read More : എസ് ഷങ്കറിന്റെ രാം ചരണ്‍ ചിത്രം കെങ്കേമമാക്കാൻ എസ് ജെ സൂര്യയും

Follow Us:
Download App:
  • android
  • ios