ഒക്ടോബര്‍ 25 ന് ചിത്രം തിയറ്ററുകളിലെത്തും. 

റീ റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം അൻവറിന്റെ ട്രെയിലർ റിലീസ് ചെയ്തു. മാസും ആക്ഷനും കോർത്തിണക്കി പുത്തൻ സാങ്കേതികതയിൽ ഇറങ്ങിയ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ആക്ഷന്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം 4 കെ, ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്താണ് വീണ്ടും തിയറ്ററില്‍ എത്തുന്നത്. ഒക്ടോബര്‍ 25 ന് ചിത്രം തിയറ്ററുകളിലെത്തും. 

പൃഥ്വിരാജിന്റെ ടൈറ്റിൽ കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് അൻവർ. 2010 ല്‍ പുറത്തെത്തിയ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രമാണിത്. ചിത്രത്തിലെ ഖല്‍ബിലെ തീ എന്ന ​ഗാനം അക്കാലത്ത് ട്രെന്‍ഡ് ആയിരുന്നു. ഉണ്ണി ആറും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. 

'അമ്മയേക്കാൾ വലിയ പോരാളി'; ഈ സീനും ഡയലോഗും കെജിഎഫിൽ ആദ്യം ഉണ്ടായിരുന്നില്ല, തുറന്നുപറഞ്ഞ് യഷ്

പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. പൃഥ്വിരാജിന്‍റേതായി ആദ്യം എത്തുന്ന റീ റിലീസുമാണ് ഈ ചിത്രം. അന്‍വര്‍ അഹമ്മദ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 

Anwar Malayalam Movie Re Release Trailer 4 K | Prithviraj Sukumaran | Mamta Mohandas | Amal Neerad

അതേസമയം, എമ്പുരാൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ്. ലൂസിഫർ എന്ന തന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് എമ്പുരാൻ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ടൊവിനോ ഉൾപ്പടെ ഉള്ളവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തിരുവനന്തപുരത്താണ് നിലവില്‍ എമ്പുരാന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം