ലയാള സിനിമയില്‍ വളരെക്കുറച്ച് കഥാപാത്രങ്ങളായി മാത്രം വേഷമിട്ടെങ്കിലും ഗംഭീര കഥാപാത്രങ്ങളെ അവശേഷിപ്പിച്ച് മറഞ്ഞ നടനാണ് അനില്‍ നെടുമങ്ങാട്. ടെലിവിഷന്‍ രംഗത്തുനിന്ന് തുടങ്ങി പതിയെ എണ്ണം പറഞ്ഞ സ്വഭാവ നടനിലേക്കുള്ള വളര്‍ച്ചയായിരുന്നു അനിലിന്റേത്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോ​ഗം മലയാള സിനിമാ ലോകത്തെ ഒന്നടങ്കം വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. അനിലിന്റെ മരണത്തിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജും. 

'ഇല്ല. എനിക്ക് ഒന്നും പറയാനാകുന്നില്ല. നിത്യശാന്തിയിലാണെന്ന് വിശ്വസിക്കട്ടെ അനിലേട്ടാ', എന്നാണ് പൃഥ്വി കുറിച്ചത്. പൃഥ്വിരാജും ബിജു മേനോനും പ്രധാനവേഷത്തിൽ എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അനിലിന്റേതായി പുറത്തിറങ്ങിയ അവസാന സിനിമ. ചിത്രത്തിലെ സിഐ സതീഷ് കുമാര്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. സച്ചിയായിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. 

Nothing. I have nothing to say. Hope you’re at peace Anil etta. 💔

Posted by Prithviraj Sukumaran on Friday, 25 December 2020

മലങ്കര ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.