'അടികൂടാൻ' നിലവില്‍ ആകില്ലെന്ന് പൃഥ്വിരാജ്.

സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജിന്റേതായിട്ടുള്ള പുതിയ ചിത്രം എമ്പുരാനാണ്. അടുത്തിടെ എമ്പുരാന്റെ ചിത്രീകരണം തുടങ്ങിയിരുന്നു. പൃഥ്വിരാജും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്. മോഹൻലാലിന്റെ എമ്പുരാന്റെ ചിത്രീകരണത്തെ കുറിച്ച് താരം ഒരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ്.

വിലായത്ത ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരുക്കേല്‍ക്കുകയും ശസ്‍ത്രക്രിയ നടത്തുകയും മൂന്ന് മാസം വിശ്രമിക്കേണ്ടിയും വന്നിരുന്നു. എന്നാല്‍ പരുക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് താരം വ്യക്തമാക്കുന്നത്. തനിക്ക് നിലവില്‍ വലിയ ആക്ഷൻ രംഗങ്ങള്‍ ചെയ്യാൻ സാധിക്കില്ല എന്നും ലൂസിഫറില്‍ സയിദ് മസൂദായി എത്തിയ പൃഥ്വിരാജ് വ്യക്തമാക്കുന്നു. എമ്പുരാനിലും സയിദ് മസൂദായി എത്തുന്ന തനിക്ക് ആക്ഷൻ ചെയ്യണമെങ്കില്‍ 2024 ജൂണോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും അതിനാല്‍ താൻ ഉള്‍പ്പെടുന്ന അത്തരം രംഗങ്ങള്‍ അപ്പോള്‍ മാത്രമേ ചിത്രീകരിക്കുന്നുള്ളൂവെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

'ലൂസിഫറി'ലെ സ്റ്റണ്ട് രംഗങ്ങള്‍ മോഹൻലാല്‍ ചിത്രത്തിലെ വലിയ ആകര്‍ഷണമായിരുന്നു. ലൂസിഫറി'ന്റെ സ്റ്റണ്ട് കൊറിയോഗ്രാഫറായ സില്‍വ തന്നെയാണ് എമ്പുരാനിലുമുള്ളത്. ഛായാഗ്രാഹണം സുജിത്ത് വാസുദേവാണ്. തിരക്കഥ മുരളി ഗോപിയും.

പൃഥ്വിരാജിന്റേതായി സലാര്‍ എന്ന പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. പ്രഭാസ് നായകനാകുന്ന സലാറില്‍ പൃഥ്വിരാജിന്റെ കഥാപാത്രവും നിര്‍ണായകമാണ്. പ്രശാന്ത് നീലിനൊപ്പം പ്രഭാസും പൃഥ്വിരാജുമെത്തുന്നതിനാല്‍ ചിത്രത്തിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. പൃഥ്വിരാജിന് വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമാണ് സലാറില്‍. സലാര്‍ നിര്‍മിക്കുന്നത് ഹൊംമ്പാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരങ്‍ന്ദുറാണ്. യാഷിനെ കെജിഎഫ് ഒരുക്കിയത് പോലെയാണ് സംവിധായകൻ പ്രശാന്ത് നീല്‍ സലാറും എത്തിക്കുന്നത്. കേരളത്തിലടക്കം പ്രഭാസിന്റെ സലാറിന് ഫാൻസ് ഷോകള്‍ നിരവധി ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്.

Read More: റിലീസിനുമുന്നേ കേരളത്തില്‍ സലാര്‍ കോടി കളക്ഷൻ നേടി, ഷാരൂഖിന് നിരാശ, ഡങ്കിക്ക് ലഭിച്ചത് ഇത്ര മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക