Asianet News MalayalamAsianet News Malayalam

പൃഥ്വിരാജ് പൊലീസ് ഓഫീസറായി 'ട്രാപ്പ്'- ഹ്രസ്വ ചിത്രം കാണാം

പൃഥ്വിരാജിന്റെ ശബ്‍ദത്തിലാണ് ട്രാപ്പ് എന്ന സിനിമ.
 

Prithviraj short film release
Author
Kochi, First Published Jul 21, 2021, 9:14 AM IST

പൊലീസ് അന്വേഷണ ഉദ്യോഗസ്ഥനായി അഭിനയിച്ച ചിത്രം കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മറ്റൊരു കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് ശബ്‍ദം നല്‍കിയ ചിത്രവും പുറത്തുവിട്ടിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

സൈബര്‍ ചതിക്കുഴികള്‍ക്ക് എതിരെയുള്ള ബോധവത്‍കരണത്തിന്റെ ഭാഗമായി കേരള പൊലീസ് നിര്‍മിച്ച ഹ്രസ്വ ചിത്രത്തിനാണ് പൃഥ്വിരാജ് ശബ്‍ദം നല്‍കിയിരിക്കുന്നത്. പ്രസാദ് പാറപ്പുറത്തിന്റെയും ശരത് കോവിലകത്തിന്റെയും തിരക്കഥയില്‍ അരുണ്‍ വിശ്വൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

പൃഥ്വിരാജിന്റെ ശബ്‍ദത്തിലാണ് സിനിമ പുരോഗമിക്കുന്നത്. കേണല്‍ കൃഷ്‍ണൻ നായര്‍ എന്ന സീനിയര്‍ സിറ്റിസണ്‍ വെടിയേറ്റ് മരിക്കുന്നു. അക്കാര്യം പൃഥ്വിരാജ് ഫോണ്‍ കോളിലൂടെ അറിയുന്നതും കാരണം അന്വേഷണത്തിലൂടെ കണ്ടെത്തുന്നതുമാണ് സിനിമയില്‍ ഉള്ളത്. 

കേരള പൊലീസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സുജിത് വാസുദേവ് ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios