പൃഥ്വിരാജിന്റെ നായകനായ പുതിയ ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍ (Kaduva).

പൃഥ്വിരാജ് നായകനായ പുതിയ ചിത്രമായ കടുവ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച പ്രതികരണമാണ് കടുവയെന്ന ചിത്രത്തിന് ലഭിക്കുന്നത്. പൃഥ്വിരാജിന്റെ വിളയാട്ടം എന്നാണ് ചിത്രത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.

മികച്ച മാസ് ആക്ഷൻ ചിത്രമാണ് എന്നാണ് പ്രതികരണങ്ങള്‍. നായകൻ പൃഥ്വിരാജിന്റെ എൻര്‍ജിയാണ് ചിത്രത്തില്‍ എടുത്തുപറയേണ്ടത്. ഷാജി കൈലാസിന്റെ മേയ്‍ക്കിംഗ് ഗംഭീരം എന്നൊക്കെയാണ് പ്രതികരണങ്ങള്‍. എന്തായാലും കാത്തിരിപ്പ് വെറുതെയായില്ല എന്നാണ് ചിത്രത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് കടുവ റിലീസ് ചെയ്‍തിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'കടുവ' എന്ന ചിത്രം ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കുമെന്ന് പ്രമോഷനുകളില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു.

'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More : ഫഹദിന്റെ 'മലയൻകുഞ്ഞ്' ഓണത്തിന് ഡയറക്ട് ഒടിടി റിലീസിന്