ഷഹീന്‍ താഹ ആശയവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന വീഡിയോയുടെ ഛായാഗ്രഹണം ഹസീബ് ഹസന്‍ ആണ്. സംഗീതം ജേക്സ് ബിജോയ്

പൃഥ്വിരാജിന്‍റെ ലക്ഷ്വറി സ്പോര്‍ട്‍സ് കാര്‍ ആയ ലംബോര്‍ഗിനി ഹുറാകാന്‍ മുന്‍പും വാര്‍ത്തകളില്‍ വന്നിട്ടുള്ളതാണ്. മൂന്ന് കോടിയോളം വില വരുന്ന വാഹനത്തിന് അദ്ദേഹം 43.16 ലക്ഷം രൂപ നികുതിയായി അടച്ചപ്പോഴായിരുന്നു അത്. ചിലപ്പോഴൊക്കെ അഭിമുഖങ്ങളില്‍ പൃഥ്വി തന്‍റെ വാഹനപ്രേമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം ലംബോര്‍ഗിനിയില്‍ പൃഥ്വി പായുന്നത് പിറന്നാള്‍ സ്പെഷ്യല്‍ വീഡിയോ ആയി പുറത്തിറക്കിയിരിക്കുകയാണ് ഫോട്ടോഗ്രാഫര്‍ ആയ ഷഹീന്‍ താഹ.

ഷഹീന്‍ താഹ ആശയവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന വീഡിയോയുടെ ഛായാഗ്രഹണം ഹസീബ് ഹസന്‍ ആണ്. സംഗീതം ജേക്സ് ബിജോയ്. ജേക്സ് തന്നെ ചെയ്ത 'രണം' ടൈറ്റില്‍ ട്രാക്കില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതാണ് വീഡിയോയുടെ ട്രാക്ക്.