Asianet News MalayalamAsianet News Malayalam

ബോക്സ് ഓഫീസ് തിരച്ചുപിടിക്കാൻ അക്ഷയ്, ഒപ്പം ഇമ്രാന്‍ ഹാഷ്മിയും; 'സെൽഫി' വീഡിയോയുമായി പൃഥ്വിരാജ്

തുടരെയുള്ള പരാജയങ്ങളിൽ നിന്നും അക്ഷയ് കുമാറിന് സെൽഫിയിലൂടെ കരകയറാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.

Prithviraj Sukumaran share akshay kumar movie selfie motion poster
Author
First Published Jan 15, 2023, 1:05 PM IST

തുടരെയുള്ള പരാജയങ്ങളിൽ നിന്നും കര കയറിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് മേഖല. കൊവിഡിന് ശേഷം മറ്റ് പല ഫിലിം ഇന്റസ്ട്രികളും ബഹുദൂരം മുന്നിലെത്തിയെങ്കിലും ഹിന്ദി സിനിമകൾക്ക് അതിന് സാധിച്ചിരുന്നില്ല. ഒടുവിൽ മലയാള ചിത്രം ദൃശ്യം 2വിന്റെ റീമേക്ക് വേണ്ടിവന്നു ബി ടൗണിനെ കരകയറ്റാൻ. അത്തരത്തിൽ മറ്റൊരു മലയാള ചിത്രവും ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേക്കാണ് റിലീസിനെത്തുന്നത്. 'സെൽഫി' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറും  ഇമ്രാന്‍ ഹാഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. 

പരസ്പരം പോരടിക്കാൻ ഒരുങ്ങി നിൽക്കുന്ന ഇമ്രാനെയും അക്ഷയ് കുമാറിനെയും ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. വീഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. രാജ് മെഹ്‍ത സംവിധാനം ചെയ്യുന്ന സെൽഫി 2023 ഫെബ്രുവരി 24 ന് തിയറ്ററുകളിൽ എത്തും. പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന്‍ ഹാഷ്മിയുമാണ് ചെയ്തിരിക്കുന്നത്. 

സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത ഡ്രൈവിംഗ് ലൈസന്‍സ് 2019ല്‍ ആണ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിർമ്മിച്ച ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു. ഹിന്ദി റീമേക്കിന്‍റെ നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.  പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്. 

വിവാദങ്ങൾ സൈഡാക്കി 'പഠാൻ', ബുർജ് ഖലീഫയിൽ തിളങ്ങി ട്രെയിലർ, അഭിമാനമെന്ന് ആരാധകർ - വീഡിയോ

തുടരെയുള്ള പരാജയങ്ങളിൽ നിന്നും അക്ഷയ് കുമാറിന് സെൽഫിയിലൂടെ കരകയറാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. അതുകൊണ്ട് തന്നെ ഈ വര്‍ഷം ഹിന്ദി സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ഇത്. സല്‍മാന്‍ ഖാന്‍ ഫിലിംസ് ആണ് സെൽഫി രാജ്യമൊട്ടാകെ വിതരണം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios