സലാറിൽ പ്രഭാസും പൃഥ്വിരാജ് കൂടി ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ഉണ്ട് ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജിന്‍റെ പിറന്നാൾ ദിനമായ ഇന്ന് പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് പോസ്റ്റർ പുറത്തിറക്കി "സലാറിന്റെ" അണിയറ പ്രവർത്തകർ. ഹാപ്പി ബർത്ത് ഡേ വരദരാജ മന്നാർ എന്ന പറഞ്ഞു ആണ് പോസ്റ്റർ പുറത്തിറക്കിയത്.

കെജിഎഫ് കാന്താര എന്നീ സുപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിച്ചു പ്രഭാസ് നായകനായി എത്തുന്ന "സലാർ" സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്. ചിത്രം ഡിസംബർ 22 ന് ലോകമെമ്പാടും ഉള്ള തീയ്യേറ്ററുകിളിൽ പ്രദർശനത്തിന് എത്തും.

കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകൻ ആകുന്ന,സലാറിൽ പ്രഭാസും പൃഥ്വിരാജ് കൂടി ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ഉണ്ട് ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

Scroll to load tweet…

പൃഥ്വിരാജ് കൂടി ചിത്രത്തിന്റെ ഭാഗം ആയത് ചിത്രത്തിന്റെ കാത്തിരിപ്പിന് ഒരു പടി കൂടി ആവേശം കൂട്ടുന്നു. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസറും പോസ്റ്ററും എല്ലാം ഏറെ ശ്രദ്ധിക്ക പെട്ടിരുന്നു. സലാറിൽ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. 

ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. ഹോംബാലെ ഫിലിംസിന്റെ കെജിഫ് കാന്താര ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്ന് ആണ് ഡിസംബർ 22 ന് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.ഡിജിറ്റൽ PRO ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് പി ആർ ഒ. മഞ്ജു ഗോപിനാഥ്., മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

'ബാഡ് ആസ് കോപ്' ദീപികയുടെ മേയ്ക്കോവറില്‍ ഞെട്ടി ബോളിവുഡ്: പുതിയ ചിത്രത്തിന്‍റെ വിശേഷം ഇങ്ങനെ.!

സലാറിന് തീയറ്റര്‍ കൂടുതല്‍ കിട്ടാന്‍ ഭീഷണിവരെ; ഷാരൂഖാനും ഡങ്കിയും പകച്ച് നില്‍ക്കുന്നു?