പൃഥ്വിരാജിനോടെന്ന പോലെ സ്‍നേഹമാണ് ആരാധകര്‍ക്ക് അലംകൃതയോടും. അല്ലിയുടെ വിശേഷങ്ങള്‍ സുപ്രിയ മേനോനും പൃഥ്വിരാജും പങ്കുവെയ്‍ക്കുന്നത് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അലംകൃത എഴുതിയ കവിതയെ കുറിച്ചാണ് പുതിയ വാര്‍ത്ത. സുപ്രിയ മേനോൻ തന്നെയാണ് കവിത പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് വാക്സിനെ കുറിച്ചുള്ളതാണ് കവിത.

വാക്സിൻ വര്‍ഷം അവസാനത്തോടെ കണ്ടെത്തുമെന്ന് ഞാൻ അല്ലിയോട് പറഞ്ഞിരുന്നു (ഏറ്റവും ഒടുവിലത്തെ വാര്‍ത്ത അനുസരിച്ച്). തുടര്‍ന്ന് അവള്‍ എല്ലാ ദിവസവും എന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എപ്പോഴാണ് വാക്സിൻ അവര്‍ തരിക, ആര്‍ക്കാണ് ആദ്യം കിട്ടുകയെന്നൊക്കെ. ഇപ്പോള്‍ അവള്‍ അവളുടെ പാഠം തീര്‍ത്തിന് ശേഷം എന്നെ ഒരു കവിത കാണിച്ചു. അത് വാക്സിനെ കുറിച്ചുള്ളതായിരുന്നു. അക്ഷരത്തെറ്റുണ്ടെങ്കിലും അതിലെ ഇമോഷൻ കൃത്യമാണ് എന്നും കവിത പങ്കുവെച്ചുകൊണ്ട് സുപ്രിയ മേനോൻ പറയുന്നു.

അലംകൃതയുടെ പേരിലുള്ള വ്യാജ ഇൻസ്റ്റാഗ്രാം പേജിനെതിരെ പൃഥ്വിരാജും സുപ്രിയ മേനോനും രംഗത്ത് എത്തിയിരുന്നു.

ഈ വ്യാജ ഹാന്‍ഡിലിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ ആറ് വയസ്സുള്ള മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യത്തിന്റെ ആവശ്യകതയും ഞങ്ങള്‍ കാണുന്നില്ല. പ്രായമാകുമ്പോള്‍ അവള്‍ക്ക് അതേക്കുറിച്ച് സ്വയം തീരുമാനിക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാകരുത്, എന്നാണ് ഇരുവരും വ്യാജ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് പൃഥ്വിരാജും സുപ്രിയയും എഴുതിയിരിക്കുന്നത്.