പൃഥ്വിരാജ്- സുപ്രിയ മേനോൻ ദമ്പതിമാരുടെ ഒമ്പതാം വിവാഹ വാര്‍ഷികമാണ് ഇന്ന്.
മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജ് പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോര്‍ദാനിലാണ് ചിത്രീകരണം നടക്കുന്നത്. അതേസമയം ഒമ്പതാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് പൃഥ്വിരാജ്.
പൃഥ്വിരാജും സുപ്രിയയയും വിവാഹിതരായത് 2011ലാണ്. ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒന്നിച്ച് ഇല്ലാതിരുന്നത് എന്ന് സുപ്രിയ മേനോൻ പറയുന്നു. കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. ഒന്നിച്ചില്ലാതിരുന്ന ആദ്യ വാര്‍ഷികമാണെന്നും വേഗം തിരിച്ചുവരണമെന്നും പറഞ്ഞ് സുപ്രിയ പൃഥ്വിരാജിന് വിവാഹവാര്‍ഷിക ആശംസയുമായി രംഗത്ത് എത്തി. തിരിച്ച് പൃഥ്വിരാജും ആശംസ അറിയിച്ചിട്ടുണ്ട്.
