ഇന്ത്യൻ ചലച്ചിത്രലോകത്തെ ഇതിഹാസ നടനായ ഋഷി കപൂര്‍ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ചലച്ചിത്ര ലോകം ഞെട്ടലോടെയാണ് ഋഷി കപൂറിന്റെ മരണവാര്‍ത്ത കേട്ടത്. ഋഷി കപൂറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പൃഥ്വിരാജ് രംഗത്ത് എത്തി. ഔറംഗസേബ് എന്ന ചിത്രത്തില്‍ ഋഷി കപൂറിനൊപ്പം പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നഷ്‍ടത്തിന്റെ ആഴ്‍ചയാണ് ഇത്. അദ്ദേഹത്തിനൊപ്പം ഔറംഗസേബ് എന്ന സിനിമയില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞത് വലിയ ആദരവാണ്. അദ്ദേഹത്തിന് എന്നെ പേര് പറഞ്ഞ് വിളിക്കാൻ ആകില്ല എന്ന് പറയുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ അച്ഛന്റെ അച്ഛന്റെ പേരും പൃഥ്വിരാജ് എന്നാണ്. അദ്ദേഹത്തെ മിസ് ചെയ്യുമെന്നും പൃഥ്വിരാജ് എഴുതിയിരിക്കുന്നു.