പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന  ലൂസിഫര്‍ എന്ന സിനിമ നാളെ റിലീസ് ആകുകയാണ്. മോഹൻലാല്‍ നായകനാകുന്നതിനാല്‍ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിനായി വൻ തയ്യാറെടുപ്പായിരുന്നു പൃഥ്വിരാജ് നടത്തിയത്. ഇനി വീട്ടില്‍ വന്ന് ഒരു മാസം ഉറങ്ങണമെന്ന് പൃഥ്വിരാജ് പറയുന്നു. സുപ്രിയ മേനോൻ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ഒരു ഫോട്ടോയ‍ക്ക് മറുപടിയായിട്ടാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്.

ലൂസിഫര്‍ സിനിമയുടെ ചിത്രീകരണത്തില്‍ നിന്നുള്ള പഴയ ഫോട്ടോ. എല്ലാ ദിവസവും ഡയറക്ടര്‍ സാറിനെ കാണാൻ സെറ്റില്‍ എത്തുമായിരുന്നു. ഇനി രണ്ടു ദിവസം മാത്രം എന്നുമാണ് ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് സുപ്രിയ എഴുതിയത്. ഇനി വീട്ടില്‍ വന്ന് ഒരു മാസം ഉറങ്ങണമെന്ന് ആയിരുന്നു പൃഥ്വിരാജിന്റെ മറുപടി.