ആടുജീവിതം എന്ന സിനിമയ്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ശരീരഭാരം കുറച്ചുകൊണ്ടു വരുന്നതിന്റെ ശ്രദ്ധയിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  ശരീരം മെലിഞ്ഞിരിക്കുന്ന പൃഥ്വിരാജിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇങ്ങനെ തടി കുറച്ചാല്‍ പൃഥ്വിരാജിന്റെ ആരോഗ്യത്തിനെ ബാധിക്കുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

പൃഥ്വിരാജ് ഏകദേശം 30 കിലോയാണ് ഭാരം കുറച്ചിരിക്കുന്നത്. താടിയും മുടിയും നീട്ടിവളര്‍ത്തിയിരിക്കുന്നു. കഥാപാത്രത്തിനു വേണ്ടിയാണ് പൃഥ്വിരാജ് ശരീര ഭാരം കുറച്ചിരിക്കുന്നത്. വല്ലാത്തൊരു ഡെഡിക്കേഷനാണ് പൃഥ്വിരാജ് കാണിക്കുന്നത് എന്നും ആരാധകര്‍ പറയുന്നു. ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് അഭിനയിക്കുക.