'ബ്രോ ഡാഡി' എന്ന ചിത്രത്തിലെ മീനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു.
ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രോ ഡാഡി' (Bro Daddy). പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യില്‍ മോഹൻലാലാണ് നായകൻ എന്നതാണ് പ്രധാന ആകര്‍ഷണം. 'ബ്രോ ഡാഡി' എന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 'ബ്രോ ഡാഡി' എന്ന ചിത്രത്തിലെ മീനയുടെ (Meena) ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.
'അന്നമ്മ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മീന അഭിനയിക്കുന്നത്. 'ബ്രോ ഡാഡി' എന്ന ചിത്രത്തില്‍ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഭാര്യയായും പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അമ്മയായും ആണ് മീന അഭിനയിക്കുന്നത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന 'ബ്രോ ഡാഡി' ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലൂടെ വൈകാതെ പ്രദര്‍ശനത്തിനെത്തും.
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ഇത് ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് പറഞ്ഞിരുന്നു. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
'ബ്രോ ഡാഡി' എന്ന ചിത്രത്തില്‍ സംവിധാനത്തോടൊപ്പം പൃഥ്വിരാജ് മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നതും കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍. കല്യാണി പ്രിയദര്‍ശൻ ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ ജോഡിയായി എത്തുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. . എം ആര്‍ രാജകൃഷ്‍ണനാണ് ചിത്രത്തിന്റെ ഓഡിയോഗ്രാഫി.
