കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ പ്രമോഷന്‍ പോസ്റ്റര്‍ ഇട്ട നടി പ്രിയ വാര്യര്‍ക്ക് പറ്റിയത് വലിയ അബദ്ധം. ഒരു പ്രമുഖ സുഗന്ധദ്രവ്യ ബ്രാന്‍റിന്‍റെ മോഡലായ പ്രിയ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു പരസ്യം പങ്കുവച്ചിരുന്നു. പെര്‍ഫ്യൂം പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കമ്പനി അയച്ചു നല്‍കിയ കണ്ടന്‍റും പ്രിയ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കുമുള്ള കണ്ടന്‍റ് എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. അത് എഡിറ്റ് ചെയ്യാതെ താരം പോസ്റ്റ്‌ ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട ട്രോളന്മാര്‍ പ്രിയ കോപ്പിയടിച്ചെന്നായി. അബദ്ധം തിരിച്ചറിഞ്ഞതോടെ കണ്ടന്‍റ് എഡിറ്റ് ചെയ്യുകയായിരുന്നു താരം. 

ഒരുപാട് ആളുകള്‍ ഇതേ കാര്യം ചൂണ്ടി കാണിച്ചതോടെ ആ ക്യാപ്ഷന്‍ പ്രിയ ഒഴിവാക്കിയിരുന്നു. എന്നാല്‍ പലരും സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രചരിപ്പിച്ചിരുന്നു. നേരത്തെ ബോളിവുഡ് സുന്ദരി ദിഷ പാട്ടാനിയ്ക്കും ഇതേ അനുഭവം ഉണ്ടായിരുന്നു.