സിനിമയിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് പ്രിയ രാമൻ.

ഒരുകാലത്ത് സിനിമയില്‍, ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളായി എത്തിയ താരമാണ് പ്രിയ രാമൻ. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം പ്രധാനപ്പെട്ട വേഷങ്ങളില്‍ പ്രിയ രാമൻ എത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് ഒരു ഇടവേളയെടുത്തു. വിവാഹശേഷമായിരുന്നു സിനിമയില്‍ നിന്നുള്ള ഇടവേള. ഇനി സിനിമയില്‍ അപ്രധാന വേഷങ്ങളില്‍ അഭിനയിക്കാനില്ലെന്നാണ് പ്രിയാ രാമൻ പറയുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം അഭിനയിച്ച കാലത്ത് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കി. ഇപ്പോഴും എന്റെ സിനിമകള്‍ പ്രേക്ഷകരുടെ മനസ്സില്‍ മായാതെയുണ്ട്. അപ്രധാനമായ വേഷങ്ങള്‍ ചെയ്‍ത് എന്റെ വില കളയേണ്ടതില്ലല്ലോ- പ്രിയ രാമൻ പറയുന്നു. പ്രണയവും വിവാഹമോചനവുമൊക്കെയായി ഒരു കാലത്ത് ഞാൻ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. രഞ്ജിത്തുവുമായുള്ള വിവാഹശേഷമാണ് ഞാൻ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. അഭിപ്രായവ്യത്യാസങ്ങള്‍ വിവാഹജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹമോചനം നേടിയത്. രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്. രണ്ടുപേരും എനിക്കൊപ്പമാണ്. ഞാൻ സന്തോഷവതിയാണ്- പ്രിയ രാമൻ പറയുന്നു.