പ്രിയ വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന കന്നഡ ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പരിചിതമാണ് വിഷ്‍ണു പ്രിയ. ശ്രേയസ് മഞ്‍ജുവാണ് ചിത്രത്തില്‍ നായകനാകുന്നത്. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ട്രെയിലര്‍ ഇതാ പുറത്തുവിട്ടിരിക്കുകയാണ്. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നല്‍കിയുള്ള ഒരു സിനിമയായിരിക്കും ഇതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചിട്ടുളളതാണ് വിഷ്‍ണു പ്രിയ എന്ന സിനിമ. പ്രിയ വാര്യര്‍ക്കും ഏറെ അഭിനയപ്രാധാന്യമുള്ള ചിത്രമാണ്. ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.  ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. താരങ്ങള്‍ തന്നെയാണ് സിനിമയുടെ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സിനിമ തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക.

ആക്ഷൻ രംഗങ്ങളും ട്രെയിലറില്‍ കാണാം.

വിഷ്‍ണു, പ്രിയ എന്നീ കഥാപാത്രങ്ങളായിട്ടാണ് ശ്രേയസ് മഞ്‍ജു, പ്രിയ വാര്യര്‍ എന്നിവര്‍ അഭിനയിക്കുന്നത്.