പ്രിയാ വാര്യരുടെ പുതിയൊരു ഫോട്ടോയും ചര്‍ച്ചയാകുകയാണ്.

ചുരുങ്ങിയ സിനിമകളെ ചെയ്‍തിട്ടുള്ളൂ എങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് പ്രിയാ വാര്യര്‍. ഒറ്റ കണ്ണിറുക്കല്‍ പാട്ടിലൂടെയാണ് പ്രിയ വാര്യര്‍ ഇന്ത്യക്ക് അകത്തും പുറത്തും ആരാധകരെ സ്വന്തമാക്കിയത്. പ്രിയാ വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ പ്രിയാ വാര്യരുടെ പുതിയൊരു ഫോട്ടോയും ചര്‍ച്ചയാകുകയാണ്.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

പ്രിയ പച്ച നിറത്തിലുള്ള വസ്‍ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. പ്രിയാ വാര്യര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു. നിങ്ങള്‍ എന്നില്‍ കാണുന്ന സൗന്ദര്യം നിങ്ങളുടെ പ്രതിഫലനമാണ് എന്ന റൂമി വാചകമാണ് പ്രിയാ വാര്യര്‍ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് പ്രിയാ വാര്യര്‍ക്ക് കമന്റുകളുമായി എത്തുന്നതും.

അഡ്രിൻ ആണ് പ്രിയാ വാര്യരുടെ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്.

മലയാള ചിത്രമായി പ്രദര്‍ശനത്തിന് എത്തിയ ഇഷ്‍ഖിന്റെ തെലുങ്ക് റീമേക്കാണ് പ്രിയാ വാര്യര്‍ നായികയായി ഏറ്റവും ഒടുവില്‍ എത്തിയത്.