പ്രീ റിലീസ് ചടങ്ങിനെത്തിയ പ്രിയയുടെ വീഡിയോ ഹിറ്റാകുന്നു. 

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പ്രിയ വാര്യര്‍. 'ബ്രോ' എന്ന പുതിയ തെലുങ്ക് ചിത്രമാണ് ഇനി പ്രിയ വാര്യരുടേതായി റിലീസ് ചെയ്യാനുള്ളതാണ്. 'ബ്രോ'യുടെ പ്രീ റിലീസ് ചടങ്ങിനെത്തിയതിന്റ വീഡിയോയാണ് പ്രിയാ വാര്യരുടേതായി ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

നടനുമായ സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രിയാ വാര്യര്‍ പ്രീ റിലീസ് ചടങ്ങില്‍ വ്യക്തമാക്കി. ത്രിവിക്രം ശ്രീനിവാസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജൂലൈ 28ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ പവൻ കല്യാണും സായ് ധരം തേജും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

പ്രിയാ വാര്യര്‍ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'കൊള്ള'യാണ്. സൂരജ് വർമയാണ് ചിത്രത്തിന്റെ സംവിധാനം. രാജവേൽ മോഹനാണ് ഛായാഗ്രഹണം നിർവഹിച്ചത്. പ്രിയ വാര്യര്‍ 'ശില്‍പ' എന്ന കഥാപാത്രമായി എത്തിയപ്പോള്‍ രജിഷ വിജയൻ, വിനയ് ഫോർട്ട്, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ, പ്രേം പ്രകാശ്, ഡെയ്‍ൻ ഡേവിസ്, ജോര്‍ദി, വിനോദ് പരവൂര്‍, സുധി കൊല്ലം, ഷാൻ റഹ്‍മാൻ, ഷൈനി ടി രാജൻ തുടങ്ങിയവരും 'കൊള്ള'യില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി രജീഷ് ആണ് 'കൊള്ള' നിര്‍മിച്ചത്. രവി മാത്യൂവാണ് 'കൊള്ള' എന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷൻ കൺട്രോളർ ഷെബീർ മലവട്ടത്ത്.

കലാസംവിധാനം രാഖിൽ. കോസ്റ്റ്യൂം സുജിത്ത്. മേക്കപ്പ് റോണക്സ്. ടൈറ്റിൽ ഡിസൈൻ പാലായി ഡിസൈൻസ്, ഡിസൈനർ ജിസൻ പോൾ, ഗാനരചന വിനായക് ശശികുമാര്‍, നെല്‍സണ്‍, പിആർഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് കണ്‍ടറ്റ് ഫാക്ടറി, സ്റ്റിൽസ് സന്തോഷ് പട്ടാമ്പി വിതരണം അയ്യപ്പൻ മൂവീസ് എന്നിവരുമായിരുന്നു 'കൊള്ള'യുടെ പ്രവര്‍ത്തകര്‍.

Read More: 'ചെന്നൈയിലേക്ക്', ഭാര്യയുടെ സ്‍നേഹ ചുംബനത്തിന്റെ ഫോട്ടോ പങ്കുവെച്ച് ബാല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക